ad
Deshabhimani

ഇന്ധനക്കൊള്ള

ധർണയുമായി ബസുടമകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 09, 2026, 12:00 AM | 1 min read

പാലക്കാട്‌

ഇന്ധനവില വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്‌സ്‌ അസോസിയേഷൻ പാലക്കാട്‌ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ പ്രതിഷേധ ധർണ നടത്തി. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ സത്യൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി കെ സുധാകരൻ, ട്രഷറർ ഉണ്ണികൃഷ്‌ണൻ, വൈസ് പ്രസിഡന്റുമാരായ കെ സേതുമാധവൻ, വി എൻ ഗിരിപ്രസാദ്, ജോയിന്റ്‌ സെക്രട്ടറിമാരായ എം എം ചെറിയാൻ, കെ ബാലകൃഷ്‌ണനുണ്ണി, കേന്ദ്ര കമ്മിറ്റി അംഗം പി രാധാകൃഷ്‌ണൻ, ഒറ്റപ്പാലം താലൂക്ക് പ്രസിഡന്റ്‌ പി കൃഷ്ണകുമാർ, സെക്രട്ടറി റഷീദ് എന്നിവർ സംസാരിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വിലവർധന പിൻവലിക്കുക, ഡീസലിന് സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, കെഎസ്‌ആർടിസി ബസിൽ സൗജന്യ യാത്ര അനുവദിക്കുകയാണെങ്കിൽ സ്വകാര്യ ബസുകളെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home