ad
Deshabhimani

മൂന്നേക്കറിൽ കാട്ടാനശല്യം രൂക്ഷം

കാട്ടാന നശിപ്പിച്ച കരിമ്പ മൂന്നേക്കറിലെ കൃഷിയിടം
വെബ് ഡെസ്ക്

Published on May 25, 2026, 02:00 AM | 1 min read

കല്ലടിക്കോട്

കരിമ്പയിലെ മൂന്നേക്കറിലെയും പരിസര പ്രദേശങ്ങളിലേയും കാട്ടാനശല്യം പരിഹരിക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു. ഞായർ പുലർച്ചെ മൂന്നേക്കർ ചുള്ളിയാംകുളം പ്രദേശത്തെത്തിയ കാട്ടാനക്കൂട്ടം വലിയതോതിൽ കൃഷിനാശമുണ്ടാക്കി. ചീക്കനാൽ ജോണിക്കുട്ടി സാം, കിനാക്കുഴിയിൽ ഷാജി എന്നിവരുടെ പുരയിടത്തിലെ തെങ്ങ്, കവുങ്ങ്‌, വാഴ തുടങ്ങിയ വിളകൾ നശിപ്പിച്ചു. ഇതിന് ഏതാനും ദിവസംമുന്പ്‌ ചുള്ളിയാംകുളം ഹോളി ഫാമിലി കോൺവന്റിന്റെ സ്ഥലത്ത് വൈദ്യുതിവേലി തകർത്ത് കൃഷിയിടം നശിപ്പിച്ചു. ചെറുമല, തുടിക്കോട്, കരിമല, മുണ്ടനാട് തുടങ്ങിയ വനാതിർത്തിയിൽ വൈദ്യുതിവേലി ഇല്ലാത്ത മേഖലയിലൂടെയാണ് കാട്ടാനകൾ ഇവിടേക്ക്‌ ഒരു തടസ്സവുമില്ലാതെ എത്തിച്ചേരുന്നത്. ഇത്തരം സംഭവങ്ങൾ തുടർച്ചയായി ആവർത്തിക്കപ്പെടുന്നത് പ്രദേശത്തെ കർഷക ജനതയെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്. വനം, കൃഷി വകുപ്പ് അധികൃതർ ഒരു പരിഹാരവും കാണുന്നില്ലെന്ന്‌ നാട്ടുകാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home