ad
Deshabhimani

കാലവർഷം കാത്തിരിക്കുന്നു

ഭക്ഷണമാണ്‌... ശ്രദ്ധവേണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 21, 2026, 12:52 AM | 1 min read

പാലക്കാട്‌

കാലവർഷം എത്തുന്നതിന് മുമ്പായി ഭക്ഷ്യവിപണന ശാലകളിൽ പരിശോധന ശക്തമാക്കി ഭക്ഷ്യവകുപ്പ്‌. സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കാനും ലൈസൻസ്‌ ഉറപ്പാക്കാനും വ്യാപാരികൾക്ക്‌ നിർദേശം നൽകി. മഴക്കാലത്ത് വായുവിലെ ഉയർന്ന ഈർപ്പം, വെള്ളക്കെട്ട്, മലിനജലം, കീടങ്ങളുടെ ശല്യം എന്നിവ മൂലം ഭക്ഷ്യവസ്തുക്കൾ മലിനമാകാനും ഭക്ഷ്യജന്യ രോഗങ്ങൾ പടർന്നുപിടിക്കാനും സാധ്യതയുള്ളതായി ഭക്ഷ്യവകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി. ഹോട്ടൽ, റസ്റ്റോറന്റ്‌, ബേക്കറി, കൂൾബാർ, കാറ്ററിങ്‌ യൂണിറ്റ്‌, സൂപ്പർമാർക്കറ്റ്‌, പച്ചക്കറി, പഴം, -മത്സ്യ-മാംസ വിപണന കേന്ദ്രം തുടങ്ങി ചെറുതും വലുതുമായ എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും നിയമപ്രകാരം മാത്രമേ പ്രവർത്തിക്കാവൂ. എല്ലാ സ്ഥാപനങ്ങൾക്കും സാധുവായ ഫുഡ്‌ സേഫ്‌റ്റി ആൻഡ്‌ സ്റ്റാൻഡേർഡ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ രജിസ്ട്രേഷനോ ലൈസൻസോ ഉണ്ടായിരിക്കണം. അതോടൊപ്പം ശുചീകരണ വിവരങ്ങൾ, കീടനിയന്ത്രണ സർട്ടിഫിക്കറ്റുകൾ എന്നിവ പുതുക്കി കൃത്യമായി സൂക്ഷിക്കുകയും വേണം. പരിശോധനകളിൽ നിയമലംഘനം കണ്ടെത്തിയാൽ നിയമനടപടികൾ നേരിടേണ്ടി വരും.

▶ ഉടൻ വേണം

● കടകളുടെയും നിർമാണ യൂണിറ്റുകളുടെയും മേൽക്കൂരയിലെ ചോർച്ചകൾ മഴയ്ക്ക് മുന്പുതന്നെ പരിഹരിക്കണം. ചുറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത് ● മലിനജലം ഒഴുക്കിക്കളയുന്ന ഓടകൾ വൃത്തിയാക്കി സൂക്ഷിക്കുക ● എലി, ഈച്ച, കൊതുക് എന്നിവ പെരുകുന്നത് തടയാൻ ഫലപ്രദമായ കീടനിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണം. ​

▶ സൂക്ഷിച്ചില്ലെങ്കിൽ 
പണി കിട്ടും

ഭക്ഷ്യവസ്തുക്കൾ ഒരിക്കലും തറയിൽ നേരിട്ട് വെക്കരുത്. പ്ലേറ്റുകളിലോ ഷെൽഫുകളിലോ മാത്രം സൂക്ഷിക്കുക. പാചകത്തിനും കുടിവെള്ളത്തിനും ഐസ് നിർമിക്കുന്നതിനും ശുദ്ധമായ വെള്ളം ഉപയോഗിക്കുക. കാലാവധി കഴിഞ്ഞതോ കേടുവന്നതോ ആയ ഉൽപ്പന്നങ്ങൾ സ്റ്റോക്കിൽനിന്ന്‌ നീക്കം ചെയ്യണം. ​

▶ ജീവനക്കാരുടെ ശ്രദ്ധയ്ക്ക് ഭക്ഷണം കൈകാര്യം ചെയ്യുന്നവർ വ്യക്തിശുചിത്വം കർശനമായി പാലിക്കണം. ഇടയ്ക്കിടെ കൈകൾ കഴുകുക, വൃത്തിയുള്ള യൂണിഫോം, തലക്കവചം, കൈയുറകൾ എന്നിവ ധരിക്കുക. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുള്ള ജീവനക്കാരെ ഒരു കാരണവശാലും ഭക്ഷണം കൈകാര്യം ചെയ്യാൻ അനുവദിക്കരുത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home