ad
Deshabhimani

11 ദിവസത്തിൽ 11,117 പേർക്ക്‌ പനി

പനിച്ച്‌ ജില്ല; പാളിയ പ്രതിരോധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 13, 2026, 12:00 AM | 1 min read

പാലക്കാട്‌

ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധന. 11 ദിവസത്തിനിടെ പനിബാധിച്ച്‌ വിവിധ ആശുപത്രിയിൽ ചികിത്സ തേടിയത്‌ 11,117 പേർ. ഇതിൽ 178 പേർ കിടത്തി ചികിത്സയിലാണ്‌. സ്വകാര്യ ആപത്രികളിലും ക്ലീനുക്കുകളിലും ചികിത്സ തേടിയവരുടെ എണ്ണംകൂടി കൂട്ടിയാൽ കണക്കുകൾ ഇനിയും ഉയരും. 138 പേർക്ക്‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചിറ്റൂർ എരുത്തേമ്പതിയിൽ ഒമ്പതാം ക്ലാസുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. മെയ്‌ പകുതി മുതൽ ഇതുവരെ ഏഴുപേരാണ്‌ ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത്‌. 12 ദിവസത്തിനിടെ 10 പേർക്ക്‌ എലിപ്പനിയും 10 പേർക്ക്‌ മഞ്ഞപ്പിത്തവും ബാധിച്ചു. പകർച്ചവ്യാധി വ്യാപനം രൂക്ഷമായമതിന്‌ ശേഷം നാലുപേർ എലിപ്പനി ബാധിച്ചും മൂന്നുപേർ എച്ച്‌1 എൻ1 ബാധിച്ചും ഒരാൾ ഷിഗല്ല ബാധിച്ചും മരിച്ചു. പകർച്ചവ്യാധികൾ വർധിക്കുമ്പോഴും ഉത്തരവാദിത്തപ്പെട്ടവർ ഉണർന്ന്‌ പ്രവർത്തിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്‌. കൂടുതൽ പ്രതിരോധ പ്രവർത്തനം ആവശ്യമായ സാഹചര്യമായിരുന്നിട്ടും വകുപ്പ്‌ മന്ത്രിയും ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രിമാരും വേണ്ട പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടില്ല. മഴക്കാലം തുടങ്ങിയതിന്‌ ശേഷമാണ്‌ മഴക്കാല പൂർവ ശുചീകരണത്തെക്കുച്ച്‌ ആലോചിച്ചത്‌. മഴ കുറഞ്ഞിട്ടും ശുചീകരണ പ്രവൃത്തികൾ നടത്താനായില്ല. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുമ്പോഴും ആശുപത്രികളിൽ ആവശ്യത്തിനുള്ള ഡോക്ടർമാരെ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. 102 സർക്കാർ ആശുപത്രികളിൽ 235 സ്ഥിരം ഡോക്ടർ തസ്തികകളിൽ 117 എണ്ണത്തിലും ആളില്ല. ഇതിൽ 17 ഒഴിവുകൾ ജില്ലാ ആശുപത്രിയിലാണ്. ആശുപത്രികളിൽ സായാഹ്ന ഒപികൾ നിർത്തലാക്കിയതും രോഗികളെ പ്രതിസന്ധിയിലാക്കുന്നു. പനി നിരക്ക്‌ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പാലക്കാട്‌ മെഡിക്കൽ കോളേജിൽ പ്രത്യേക പനി ഒപി തുറക്കണമെന്ന ആവശ്യവും ശക്തമാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home