ad
Deshabhimani

ഇന്ന്‌ 
കർഷക
ദിനം

മാറ്റം മണ്ണ്‌ അറിഞ്ഞ്‌

ഷാബുമോൻ
avatar
നിഖിൽ രവീന്ദ്രൻ

Published on Aug 17, 2026, 12:00 AM | 1 min read

പാലക്കാട്‌

പരന്പരാഗത അറിവുകളും ആധുനിക സാങ്കേതികവിദ്യയും ഒത്തിണക്കി കൃഷി അത്യാകർഷകമാക്കുകയാണ്‌ എലവഞ്ചേരിയുടെ സ്വന്തം കർഷകൻ. ശാസ്‌ത്രീയമായി കൃഷി പഠിക്കുക, മണ്ണിനെ മനസ്സിലാക്കുക ഇതാണ്‌ കരിങ്കുളം ഷാബുമോന്റെ (49) ആത്മവാക്യം. സ്വന്തമായുള്ള 12 ഏക്കറിലും പാട്ടത്തിനെടുത്ത എട്ട്‌ ഏക്കറിലുമാണ്‌ നെൽകൃഷി. അഞ്ച്‌ ഏക്കറിൽ മാവും മറ്റ്‌ വിളകളുമുണ്ട്‌. മീൻ, കോഴി, വാഴ, മഞ്ഞൾ, ഇഞ്ചി എന്നിവയും വരന്പുകളിലെ ചെണ്ടുമല്ലി കൃഷിയും അധികവരുമാനം. ബിരുദ പഠനത്തിനുശേഷം 1998ലാണ്‌ ഷാബുമോൻ കർഷകനായത്‌. ഏകദേശം 1500ലധികം തൊഴിൽദിനം പ്രദേശവാസികൾക്ക്‌ നൽകുന്നുണ്ട്‌.

ആദ്യം മണ്ണറിയണം

ആദ്യം മണ്ണുപരിശോധനയാണ്. ഇത്‌ രാസവളങ്ങളുടെ ഉപയോഗം കുറയ്‌ക്കാൻ സഹായിക്കുന്നു. ചെലവുകുറഞ്ഞ രീതിയിൽ മണ്ണിന്റെ ഫലഭൂഷ്ടിയും ജൈവാംശവും വർധിപ്പിക്കുന്ന ഡാബോൽക്കർ രീതിയാണ്‌ മണ്ണിന് കരുത്താകുന്നത്‌. ധാന്യവിളകളായ ചോളം, റാഗി, തിന, ചാമ, പയറുവർഗ വിളകളായ മുതിര, വെള്ളപ്പയർ, ഉഴുന്ന്, തുവര, എണ്ണക്കുരുക്കളായ എള്ള്, നിലക്കടല, സൂര്യകാന്തി, ആവണക്ക്, പച്ചിലവളങ്ങളായ ഡെയ്‌ഞ്ച, കിലുക്കി, കൊഴിഞ്ഞി, ചണം, സുഗന്ധവിളകളായ മല്ലി, ജീരകം, പെരുംജീരകം, കടുക് എന്നിവ ചേർത്ത കൂട്ട്‌ പാടത്ത്‌ വിതയ്‌ക്കും. 30 മുതൽ 45 ദിവസത്തിനുശേഷം മണ്ണിലേക്ക് ഉഴുതുചേർക്കും. ഒന്നാംവിളയും രണ്ടാംവിളയും കൃഷി ഇറക്കുന്നതിന് ഒന്നരമാസംമുമ്പ് പച്ചിലവിത്തിറക്കും. ഈ വിളകൾ പൂക്കാൻ 40 മുതൽ 45 ദിവസമെടുക്കും. ശേഷം പൊതുഞാറ്റടികളും ട്രേ ഞാറ്റടികളും ഉപയോഗിച്ച്‌ നടീൽ. ​പരന്പരാഗത വിത്തിനങ്ങളായ തവളക്കണ്ണൻ, രക്തശാലി, കാലഭാട്ടി, അഗോരിബോറ, കല്യാണി വയലറ്റ്‌, ടാബർശാല, വായനാടൻ ബ്ലാക്ക്‌, അറുപതാം കുറുവ, അത്യുൽപ്പാദനശേഷിയുള്ള ദീപ്‌തി, എകെ 48, സിആർ 1009 സാവിത്രി, ഉമ, ടികെ 9 തുടങ്ങിയവയാണ്‌ കൃഷി ചെയ്യുന്നത്‌. ട്രാൻസ്‌പ്ലാന്റ്‌ മിഷൻവഴിയാണ്‌ നടീൽ. ഡ്രോൺ ഉപയോഗിച്ചാണ്‌ സൂക്ഷ്‌മ മൂലകങ്ങൾ തളിക്കുന്നത്‌. ഷാബുമോൻതന്നെ വികസിപ്പിച്ചെടുത്ത ടാപ്‌ സിസ്റ്റം വഴി പാടങ്ങളിൽ വെള്ളമെത്തിക്കും. നെൽക്കൃഷിയെ ദോഷമായി ബാധിക്കുന്ന കീടങ്ങളെ അകറ്റാൻ ആഫ്രിക്കൻ മെരിഗോൾഡ്‌ എന്ന അത്യുൽപ്പാദനശേഷിയുള്ള ചെണ്ടുമല്ലി വയൽവരമ്പിൽ കൃഷി ചെയ്യുന്നു. ഇവ ഉൽപ്പാദിപ്പിക്കുന്ന കീടങ്ങൾ നെൽക്കൃഷിയിലെ ശത്രുകീടങ്ങളെ അകറ്റും. 45 മുതൽ 60 ദിവസത്തിനുള്ളിൽ ചെണ്ടുമല്ലി വിളവെടുക്കും. ഓണത്തിന്‌ ഇത്‌ അധികവരുമാനം സാധ്യമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home