ഇ എം എസ്– എ കെ ജി ദിനാചരണത്തിന് തുടക്കം

പാലക്കാട്
ഇ എം എസ്– എ കെ ജി സ്‌മരണ പുതുക്കി നാട്. ഇ എം എസിന്റെ ചരമദിനമായ വ്യാഴാഴ്‌ച തുടങ്ങി പാവങ്ങളുടെ പടത്തലവൻ എ കെ ജി ചരമദിനമായ ഞായറാഴ്‌ചവരെ നീണ്ടുനിൽക്കുന്ന അനുസ്‌മരണ പരിപാടികളാണ് സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. ഇ എം എസ് ദിനത്തിൽ ജില്ലയിലെ പാർടി ഓഫീസുകൾ അലങ്കരിച്ച് പതാക ഉയർത്തി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ എം പി കുഞ്ഞിരാമൻ മാസ്റ്റർ സ്‌മാരകത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ നൗഷാദ് പതാക ഉയർത്തി. പാലക്കാട് ദേശാഭിമാനിയിൽ ന്യൂസ് എഡിറ്റർ എം രാജേഷ് പതാക ഉയർത്തി അനുസ്‌മരണ പ്രഭാഷണം നടത്തി. ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ഇ എം എസ്, എ കെ ജി അനുസ്‌മരണം ആചരിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്‌ഘാടനം ചെയ്‌തു. കെബിഇഎ ജനറൽ സെക്രട്ടറി ടി ബൈജു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ ടി പ്രകാശൻ, ഫ്രാൻസിസ് സേവ്യർ, സെബി എന്നിവർ സംസാരിച്ചു. ബിജുമോൻ സ്വാഗതവും വിനു നന്ദിയും പറഞ്ഞു.










0 comments