ad
Deshabhimani

വൈദ്യുതി ജീവനക്കാരും 
പെൻഷൻകാരും സമരത്തിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2025, 12:00 AM | 1 min read

പാലക്കാട്
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കെഎസ്ഇബി തൊഴിലാളികൾ, ഓഫീസേഴ്സ്, പെൻഷനേഴ്സ്, കരാർത്തൊഴിലാളികൾ എന്നിവരുടെ സംയുക്ത സമരവേദിയായ എൻസിസിഒഇഇഇ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ 15 മുതൽ തിരുവനന്തപുരം വൈദ്യുതി ഭവനുമുന്നിൽ അനിശ്ചിതകാല സമരം നടത്തും. സമരത്തിന്റെ ഭാഗമായി 10ന് സംസ്ഥാനത്തെ മുഴുവൻ ഡിവിഷൻ ഓഫീസുകളിലും ഉച്ചയ്ക്ക് പ്രതിഷേധ പ്രകടനവും യോഗങ്ങളും നടത്തും. ജില്ലയിലെ ആറ്‌ ഡിവിഷൻ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. ജില്ലാ ഓഫീസിൽ (പാലക്കാട് വൈദ്യുതി ഭവൻ) കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. മുൻകാല ശമ്പള പരിഷ്കരണ കരാറുകൾക്ക് അംഗീകാരം നൽകുക, പെൻഷൻ മാസ്റ്റർ ട്രസ്റ്റിലേക്ക്‌ പണം വകയിരുത്തുക, കുടിശ്ശിക ഡിഎ അനുവദിക്കുക, കരാർ ജീവനക്കാരുടെ ശമ്പളം യഥാസമയം വിതരണം ചെയ്യുക, ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകാനാവശ്യമായ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മുൻ പ്രക്ഷോഭങ്ങളെ തുടർന്ന് ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകളിൽനിന്ന്‌ വൈദ്യുതി ബോർഡ് മാനേജ്മെന്റ്‌ ഏകപക്ഷീയമായി പിന്നാക്കംപോയ സാഹചര്യത്തിലാണ് സമര പ്രഖ്യാപനം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home