ad
Deshabhimani

ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണം; ഐക്യദാർഢ്യ സദസ്സുമായി ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പാലക്കാട് സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പാലക്കാട് സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 21, 2026, 01:16 AM | 1 min read

പാലക്കാട്

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും ക്രമക്കേടുകൾക്കും ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്നും വിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. പാലക്കാട് അഞ്ചുവിളക്ക് പരിസരത്ത് നടന്ന സദസ്സ് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ഷിബി കൃഷ്ണ അധ്യക്ഷയായി. സെക്രട്ടറി ആർ ജയദേവൻ, ട്രഷറർ എം എ ജിതിൻരാജ്, ജില്ലാ വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ മുനീർ, ജോയിന്റ് സെക്രട്ടറി ദിനനാഥ്, സെക്രട്ടറിയറ്റ് അംഗം മുഹമ്മദ്‌ നാസിം, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് വിപിൻ, ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ ശാദുലി, സെക്രട്ടറി വി വി അഭിഷേക് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home