ചെങ്കടലാകാനൊരുങ്ങി ആലത്തൂർ
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം 25ന് തുടങ്ങും

ആലത്തൂർ
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വെള്ളി രാവിലെ ഒമ്പതിന് പുഷ്പൻ നഗർ(തരൂർ പാറക്കൽപ്പറമ്പ് പിപിഎം ഹാൾ) പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്യും. ശനി വൈകിട്ട് നാലിന് ആലത്തൂരിൽനിന്നാരംഭിക്കുന്ന യുവജന റാലിയും ദേശീയ മൈതാനിയിൽ(വി എസ് അച്യുതാനന്ദൻ നഗർ) നടക്കുന്ന പൊതുസമ്മേളനവും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യും. വ്യാഴം പകൽ പത്തിന് മുണ്ടൂർ കെ സി ബാലകൃഷ്ണൻ രക്തസാക്ഷി മണ്ഡപത്തിൽനിന്നാരംഭിക്കുന്ന കൊടിമര ജാഥ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി കെ ഷിബി കൃഷ്ണ ക്യാപ്റ്റനാണ്. വ്യാഴം പകൽ ഒമ്പതിന് ശ്രീകൃഷ്ണപുരം പൂക്കോട്ടുകാവ് വിനീഷ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന പതാക ജാഥ കെ പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി വി രതീഷ് ക്യാപ്റ്റനാണ്. വ്യാഴം പകൽ 2.30ന് കിഴക്കഞ്ചേരി കുണ്ടുകാട് എം കെ അപ്പുക്കുട്ടൻ രക്തസാക്ഷി മണ്ഡപത്തിൽനിന്നാരംഭിക്കുന്ന ദീപശിഖാ ജാഥ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം എസ് ഷക്കീർ ക്യാപ്റ്റനാണ്. മൂന്ന് ജാഥകളും പൊതുസമ്മേളന നഗരിയായ ആലത്തൂർ ദേശീയ മൈതാനത്ത് സംഗമിക്കും. തുടർന്ന് പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തും.









0 comments