ad
Deshabhimani

ഗാര്‍ഹിക പീഡനം: 
യുവാവ് റിമാന്‍ഡില്‍

മണികണ്ഠപ്രസാദ്
വെബ് ഡെസ്ക്

Published on Jul 07, 2026, 02:00 AM | 1 min read


കോങ്ങാട്

കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ ഭാര്യയെ വീട്ടില്‍ക്കയറി ദേഹോപദ്രവമേൽപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. കോങ്ങാട് മണിക്കശേരി പള്ളിച്ചാര്‍ത്ത് കളം വീട്ടില്‍ മണികണ്ഠപ്രസാദിനെ(41)യാണ് കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഭാര്യയും രണ്ടുമക്കളും താമസിക്കുന്ന കാഞ്ഞിരക്കുളത്തെ വീട്ടിലെത്തിയായിരുന്നു ഉപദ്രവം. ഗാര്‍ഹികപീഡന നിയമപ്രകാരം മണികണ്‌ഠപ്രസാദിനെതിരെ കേസെടുത്തു. എസ്‌ഐ എം എസ് സത്യജിത്, എഎസ്‌ഐമാരായ ജയിംസ് ജോണ്‍, സി വി ഷീബ, എസ്‌സിപിഒ റിയാസുദ്ദീന്‍, സിപിഒ കെ പ്രവീണ്‍ എന്നിവരാണ്‌ പ്രതിയെ അറസ്റ്റ് ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home