Deshabhimani

ട്രെയിനിൽ യുവതിയെ 
ഉപദ്രവിച്ചയാൾ 
പിടിയിൽ

അരുൺ കാർത്തി

അരുൺ കാർത്തി

വെബ് ഡെസ്ക്

Published on Oct 05, 2026, 12:28 AM | 1 min read

പാലക്കാട്‌

ട്രെയിനിൽ യുവതിയെ ഉപദ്രവിച്ചയാൾ പിടിയിലായി. കോയമ്പത്തൂർ ക‍ൗണ്ടൻപാളയം സ്വദേശി അരുൺ കാർത്തി (30)യാണ്‌ പാലക്കാട്‌ റെയിൽവേ പൊലീസിന്റെ പിടിയിലായത്‌. കൊല്ലം–തിരുപ്പതി എക്‌സ്‌പ്രസിൽ ശനി വൈകിട്ട്‌ ആറോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് തിരുപ്പതിയിലേക്ക് സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക്‌ നേരെയാണ് അതിക്രമമുണ്ടായത്. പ്രതി ഉപദ്രവിച്ചതിനെത്തുടർന്ന് യുവതി ബഹളം വയ്‌ക്കുകയും പരാതിപ്പെടുകയും ചെയ്തു. തുടർന്ന് ട്രെയിൻ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിനു മുമ്പ്‌ വേഗം കുറച്ചപ്പോൾ ഇയാൾ ട്രെയിനിൽനിന്ന്‌ ചാടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. റെയിൽവേ പൊലീസ് സംഘം പ്രതിയെ പിന്തുടർന്ന് പിടികൂടി. റെയിൽവേ പൊലീസ്‌ എസ്ഐ കെ ജെ പ്രവീൺ, സിപിഒമാരായ സന്ദീപ്, സഫറലിഖാൻ, ഗോകുൽ, സനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home