വി ചെന്താമരാക്ഷൻ സിപിഐ എം ജില്ലാ സെക്രട്ടറി

പാലക്കാട്
വി ചെന്താമരാക്ഷനെ സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയായി വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. നിലവിലുണ്ടായിരുന്ന ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ സെക്രട്ടറിയെ തീരുമാനിച്ചത്. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറിയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമാണ് ചെന്താമരാക്ഷൻ. കാവശേരി ആനമാറിയിൽ പരേതരായ എ വി വെള്ളാണ്ടി – ജാനകി ദന്പതികളുടെ മകനായി 1960 ൽ ജനിച്ചു. ബിരുദപഠനകാലത്ത് വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് വന്നു. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. യുവജന നേതാവെന്ന നിലയിൽ നിരവധി സമരപോരാട്ടങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ചു. പൊലീസ് മർദനത്തിനും ഇരയായി. ക്യൂബ സന്ദർശിച്ച യുവജന സംഘത്തിൽ അംഗമായിരുന്നു. സിപിഐ എം കാവശേരി ലോക്കൽ സെക്രട്ടറി, ആലത്തൂർ ഏരിയ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. 2001 മുതൽ 2016 വരെ ആലത്തൂർ, കൊല്ലങ്കോട്, നെന്മാറ മണ്ഡലങ്ങളിൽനിന്ന് നിയമസഭയിലെത്തി. ജനകീയ എംഎൽഎ എന്ന നിലയിൽ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്നു. വിവിധ നിയമസഭ കമ്മിറ്റികളിലും അംഗമായിരുന്നു. ഭാര്യ: ഗീത. (ആലത്തൂർ കാർഷിക ഗ്രാമവികസന ബാങ്ക്).








0 comments