ആർഎസ്‌എസ് ശാഖയ്‌ക്കായി വിട്ടുകൊടുത്തു
കടമ്പഴിപ്പുറം ഹൈസ്‌കൂളിലേക്ക് സിപിഐ എം മാർച്ച്

കടമ്പഴിപ്പുറം
കടമ്പഴിപ്പുറം ഹൈസ്കൂൾ മൈതാനം ആർഎസ്‌എസ് ശാഖാ പ്രവർത്തനത്തിന് വിട്ടുകൊടുത്ത സ്‌കൂൾ മാനേജ്‌മെന്റ് നടപടിക്കെതിരെ സിപിഐ എം കടമ്പഴിപ്പുറം ലോക്കൽ കമ്മിറ്റി സ്കൂളിലേക്ക് ബഹുജന മാർച്ച് നടത്തി. ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റി അംഗം കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സി കൃഷ്ണൻകുട്ടി അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം പി സുബ്രഹ്മണ്യൻ, ലോക്കൽ സെക്രട്ടറി കെ ശ്രീവത്സൻ, അഫ്സൽ, കെ ശ്രീലത, ടി രാമകൃഷ്ണൻ, എ പി ബഷീർ, എസ് സൂരജ് എന്നിവർ സംസാരിച്ചു. സ്കൂൾ മൈതാനത്ത് കുട്ടികൾക്കും യുവാക്കൾക്കും കളിക്കാനും പരിശീലിക്കാനും വിലക്കേർപ്പെടുത്തിയശേഷമാണ് ആർഎസ്‌എസ് ശാഖ നടത്താനായി മാനേജ്‌മെന്റ് വിട്ടുകൊടുത്തത്. ഇതിനെതിരെയാണ് പ്രതിഷേധം. നിലപാട് തുടരാനാണ് സ്കൂൾ മാനേജ്മെന്റ് തീരുമാനമെങ്കിൽ പൊതുജനങ്ങളെയും രക്ഷിതാക്കളെയും അണിനിരത്തി വലിയ രീതിയിലുള്ള പ്രക്ഷോഭ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് സിപിഐ എം കടമ്പഴിപ്പുറം ലോക്കൽ കമ്മിറ്റി അറിയിച്ചു.









0 comments