കോടിയേരിയുടെ ഓർമയിൽ നാട്

പാലക്കാട്
സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ മൂന്നാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ ഓർമപുതുക്കി നാട്. സിപിഐ എം നേതൃത്വത്തിൽ ഏരിയ, ലോക്കൽ, ബ്രാഞ്ച് കേന്ദ്രങ്ങളിൽ അനുസ്‌മരണ യോഗങ്ങൾ, സെമിനാറുകൾ, പൊതുയോഗങ്ങൾ എന്നിവ സംഘടിപ്പിച്ചു. പാർടി ഓഫീസുകൾക്ക് മുന്നിൽ പതാക ഉയർത്തിയും കോടിയേരിയുടെ സ്‌മരണ പുതുക്കി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കുഞ്ഞിരാമൻ മാസ്‌റ്റർ സ്‌മാരകത്തിൽ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു പതാക ഉയർത്തി. പാലക്കാട് ദേശാഭിമാനി യൂണിറ്റിൽ മാനേജ്‌മെന്റ് ബ്രാഞ്ച് സെക്രട്ടറി സി സതീഷ്‌ചന്ദ്രൻ പതാക ഉയർത്തി.








0 comments