ad
Deshabhimani

കഞ്ചിക്കോട്‌ എച്ച്‌പി പ്ലാന്റിൽ പ്രതിദിനം വാതകം നിറയ്ക്കുന്ന സിലിണ്ടറുകളുടെ എണ്ണം 70 ശതമാനമായി കുറഞ്ഞു

കഞ്ചിക്കോട്‌ പ്ലാന്റിൽ സിലിണ്ടർ 
വിതരണം 30 ശതമാനം വെട്ടിക്കുറച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Mar 15, 2026, 01:27 AM | 1 min read

പാലക്കാട്‌

പാചകവാതക ക്ഷാമം രൂക്ഷമായതോടെ സിലിണ്ടറുകളുടെ എണ്ണം കുറച്ച്‌ കമ്പനികൾ. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ കഞ്ചിക്കോട്‌ പ്ലാന്റിൽ പ്രതിദിനം വാതകം നിറയ്ക്കുന്ന സിലിണ്ടറുകളുടെ എണ്ണം 70 ശതമാനമായി കുറഞ്ഞു. 30 ശതമാനം സിലിണ്ടറുകളാണ്‌ വിതരണത്തിൽനിന്ന്‌ വെട്ടിക്കുറച്ചത്‌. ദിവസേന 20,000 സിലിണ്ടറുകൾക്ക്‌ പകരം നിലവിൽ 16,000 സിലിണ്ടറുകളിൽ മാത്രമാണ്‌ വാതകം നിറയ്ക്കുന്നത്‌. ഇതിൽ ഭൂരിഭാഗവും ഗാർഹിക ആവശ്യത്തിനുള്ളതാണ്‌. ഉന്നതതല നിർദേശമുള്ളതിനാലാണ്‌ വാതകം നിറയ്ക്കുന്നത്‌ കുറച്ചതെന്ന്‌ അധികൃതർ പറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളിൽ കമ്പനിയിൽ നിന്നുള്ള നിർദേശമനുസരിച്ചാണ്‌ നിറയ്ക്കുന്നത്‌. പൈപ്പ്‌ലൈൻ വഴിയെത്തുന്ന വാതകമാണ്‌ പ്ലാന്റിൽ നിന്നും സിലിണ്ടറുകളിലാക്കുന്നത്‌. കഞ്ചിക്കോട് എച്ച്പി പ്ലാന്റിലെ ഉൽപ്പാദനം കുറഞ്ഞത് ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ഗ്യാസ് വിതരണത്തെ കാര്യമായി ബാധിച്ചു. പ്ലാന്റിനെ ആശ്രയിക്കുന്ന പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ ഏജൻസികളിൽ സിലിണ്ടറുകൾക്കായി വലിയ ക്യൂവാണ്‌. കഞ്ചിക്കോട് പ്ലാന്റിന് പുറമെ മലപ്പുറം ചേളാരി ഐഒസി എൽപിജി ബോട്ടിലിങ് പ്ലാന്റിൽ വിതരണം 50 ശതമാനം വരെ കുറച്ചു. എൽപിജി ക്ഷാമത്തിലും അസംസ്കൃത വസ്തുക്കളുടെ അഭാവത്തിലും കഞ്ചിക്കോട് വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലാണ്‌. ആവശ്യത്തിന് വാണിജ്യ സിലിണ്ടറുകൾ ഇല്ലാതായതിനെ തുടർന്ന് ഇരുമ്പുരുക്ക്, പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കൾ നിർമിക്കുന്ന കമ്പനികളുടെ പ്രവർത്തനം മുടങ്ങി. പല കമ്പനികളും പൂട്ടേണ്ട അവസ്ഥയിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home