ad
Deshabhimani

പാചകവാതകം; തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാൽ വിലയുയർത്തിയേക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
നിധിൻ ഇ‍ൗപ്പൻ

Published on Apr 24, 2026, 12:32 AM | 1 min read

പാലക്കാട്

അഞ്ച്‌ സംസ്ഥാന‍ങ്ങളിലെ തെരഞ്ഞെടുപ്പ്‌ അവസാനിക്കുന്നതിന്‌ പിന്നാലെ പാചകവാതങ്ങൾ വില ഉയർത്തിയേക്കുമെന്ന്‌ സൂചന. ൨൯നാണ്‌ വോട്ടെടുപ്പ്‌ കഴിയുന്നത്‌. ഇതിന്‌ പിന്നാലെ വില കൂട്ടാനാണ്‌ കേന്ദ്ര നീക്കം. കേന്ദ്രം വില കൂട്ടുമെന്ന സ‍ൂചന കിട്ടിയതിന് പിന്നാലെ വിതരണ ഏജൻസികൾക്കുള്ള പാചകവാതക വിതരണത്തിൽ കമ്പനികൾ നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങി. ബോട്ടിലിങ്‌ പ്ലാന്റുകളിൽ ആവശ്യത്തിന്‌ പാചകവാതകമുണ്ടെങ്കിലും ഏജൻസികളിലേക്കുള്ള വിതരണമാണ്‌ കുറച്ചിരിക്കുന്നത്‌. വില കൂടിയശേഷം വിതരണം ചെയ്യാനായാണ്‌ പൂഴ്‌ത്തിവെച്ചിരിക്കുന്നത്‌. കഞ്ചിക്കോട് കിൻഫ്രയിലുള്ള ഭാരത് ഗാസിന്റെയും ചടയൻകലായിലുള്ള എച്ച്പി ഗ്യാസ് ബോട്ടിലിങ്‌ പ്ലാന്റിൽ നിന്നും ഏജൻസികൾക്ക്‌ ചെറിയ ലോഡുകൾ മാത്രമാണ് നൽകുന്നത്. വാണിജ്യ സിലിണ്ടറുകളുടെ കാര്യത്തിലാണ് കൂടുതൽ ബുദ്ധിമുട്ട്‌. ഏജൻസികൾ 1000 സിലിണ്ടറുകൾ ആവശ്യപ്പെടുമ്പോൾ 50 എണ്ണമാണ്‌ പ്ലാന്റിൽ നിന്ന് നൽകുന്നത്. ഗാർഹിക കണക്ഷനുകൾക്ക്‌ ഒരു തവണ സിലിണ്ടർ നൽകിയാൽ പിന്നീട് 28, 45 ദിവസം കഴിഞ്ഞേ അടുത്ത ബുക്കിങ് സ്വീകരിക്കുകയുള്ളൂ. ബുക്ക്‌ ചെയ്‌ത്‌ പത്ത്‌ ദിവസം കഴിഞ്ഞായിരുക്കും സിലിണ്ടർ നൽകുക. അതേസമയം സ്വകാര്യ കമ്പനികളുടെ ഗ്യാസ് ഇരട്ടി വിലയിൽ വിപണിയിൽ സുലഭമാണ്‌. സബ്സിഡിയുൾപ്പെടെ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 2150 രൂപയുള്ളപ്പോൾ സ്വകാര്യ കമ്പനികൾ 3350 രൂപയാണ് വില ഇ‍ൗടാക്കുന്നത്‌. ​ബോട്ടിലിങ്‌ 
പ്ലാന്റുകളിൽ 
പരിശോധന വേണം പാചകവാതകത്തിന്റെ കരിഞ്ചന്തയും പൂഴത്തിവയ്‌പ്പും തടയുന്നതിന് ബോട്ടിലിങ്‌ പ്ലാന്റുകളിൽ പരിശോധന നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്‌. വിഷയത്തിൽ ഉടൻ നടപടിയെടുക്കുമെന്ന്‌ ജില്ലാ സപ്ലൈ ഓഫീസർ കെ കെ മനോജ് അറിയിച്ചു. ​അതിഥിത്തൊഴിലാളികൾ 
നാട്ടിലേക്ക്‌ മടങ്ങി കഞ്ചിക്കോട് വ്യവസായ മേഖല കഴിഞ്ഞാൽ അതിഥി തൊഴിലാളികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് ഹോട്ടൽ മേഖലയിലാണ്. ഗ്യാസ് പ്രതിസന്ധിയെ തുടർന്ന്‌ നിരവധി ഹോട്ടലുകൾ അടച്ചതോടെ അതിഥിത്തൊഴിലാളികൾ നാടുകളിലേക്ക് മടങ്ങി. വിറക്‌ അടുപ്പുകളിൽ പാചകം ചെയ്‌താണ്‌ മിക്ക ഹോട്ടലുകളും പ്രവർത്തിക്കുന്നത്. എന്നാൽ, വിറകിന്റെ വില ക്രമാതീതമായി വർധിച്ചതോടെ ഇവരും പ്രതിസന്ധിയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home