കെഎസ്ആർടിഇഎ ജില്ലാ കൺവൻഷൻ
ജീവനക്കാരുടെ ദുരിതങ്ങൾക്ക് അടിയന്തര പരിഹാരം കാണണം

പാലക്കാട്
പ്രിയദർശിനി ബസുകളിലെ ജീവനക്കാരുടെ ദുരിതങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് കെഎസ്ആർടിഇഎ(സിഐടിയു) ജില്ലാ കൺവൻഷൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു. വി എസ് അച്യുതാനന്ദൻ നഗറിൽ (ബോസ് ഭവൻ) നടന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ഗോപാലകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ പി എ ജോജോ റിപ്പോർട്ട് അവതരിപ്പിച്ചു. കെഎസ്ആർടിഇഎ സംസ്ഥാന സെക്രട്ടറി പി എസ് മഹേഷ്, കെ സന്തോഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി എം വിനുമോൻ, സംസ്ഥാന വനിതാ സബ് കമ്മിറ്റി കൺവീനർ ടി പി കെ സുമതി എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പി സതീശൻ സ്വാഗതവും എം സി കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. സർവീസിൽനിന്ന് വിരമിച്ച യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ഗോപാലകൃഷ്ണന് യാത്രയയപ്പ് നൽകി. ഭാരവാഹികൾ: എം സി കൃഷ്‌ണകുമാർ(പ്രസിഡന്റ്), പി സതീശൻ (സെക്രട്ടറി), പി വി സുമേഷ് (ട്രഷറർ), നാസർ അലി, പി പ്രദീപ്കുമാർ, കെ ശിവശങ്കരൻ, ഇ രമേഷ്(വൈസ് പ്രസിഡന്റുമാർ). എം കൃഷ്ണകുമാർ, പി പ്രതീഷ്, ഷിന്റോ കുര്യൻ, എം മഹേഷ്(ജോയിന്റ് സെക്രട്ടറിമാർ).










0 comments