സിവിൽ സർവീസിനെ തകർക്കരുത്; സർക്കാരുകൾക്ക് താക്കീതായി ജീവനക്കാരുടെ മാർച്ച്

എൻജിഒ യൂണിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് കലക്ടറ്റ്റേറ്റിലേക്ക് നടത്തിയ മാർച്ച്
പാലക്കാട്
വിവിധാവശ്യങ്ങളുന്നയിച്ച് എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജീവനക്കാർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ മഹേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മേരി സിൽവസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം കൃഷ്‌ണനുണ്ണി, ജി ജിഷ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ സന്തോഷ് കുമാർ സ്വാഗതവും ജില്ലാ ട്രഷറർ എം പ്രസാദ് നന്ദിയും പറഞ്ഞു. സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര-–സംസ്ഥാന സർക്കാരുകളുടെ നടപടികൾ അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണം ഉടൻ നടപ്പാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് നടപ്പാക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, മെഡിസെപ്പിലെ അപാകങ്ങൾ പരിഹരിക്കുക, ഏൺഡ് ലീവ് സറണ്ടർ റദ്ദാക്കിയ നടപടി പിൻവലിക്കുക, അന്യായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക, വർഗീയതയെ ചെറുക്കുക, ജനവിരുദ്ധ നയങ്ങൾ തിരുത്തുക തുടങ്ങിയാവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.










0 comments