Deshabhimani

സിഐടിയു ജില്ലാ ജാഥയ്ക്ക് ഉജ്വല തുടക്കം

സിഐടിയു ജില്ലാ ജാഥ ക്യാപ്റ്റൻ എം ഹംസക്ക് പതാക നൽകി സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ 
ഉദ്ഘാടനം ചെയ്യുന്നു

സിഐടിയു ജില്ലാ ജാഥ ക്യാപ്റ്റൻ എം ഹംസക്ക് പതാക നൽകി സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 14, 2026, 12:48 AM | 1 min read

ഒറ്റപ്പാലം

ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നടക്കുന്ന ‘തൊഴിലാളികൾ ഡൽഹി പിടിച്ചടക്കുന്നു’ സിഐടിയു പാർലമെന്റ്‌ മാർച്ചിന്റെ പ്രചാരണാർഥമുള്ള ജില്ലാ ജാഥയ്ക്ക് ഉജ്വലമായ തുടക്കം. ഒറ്റപ്പാലം ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ ജാഥയുടെ ആരംഭം സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ് കൃഷ്ണദാസ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ എം ഹംസ, വൈസ് ചെയർമാൻ പി എൻ മോഹനൻ, മാനേജർ ടി കെ നൗഷാദ്, ജാഥാംഗങ്ങളായ ടി കെ അച്യുതൻ, എസ് ബി രാജു, വി സരള, എം പത്മിനി, ജില്ലാ വൈസ് പ്രസിഡന്റ്‌ പി സിന്ധു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ഗംഗാധരൻ, കെ വി സന്തോഷ്, വി എം സുശീല എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ ഭാസ്കരൻ സ്വാഗതവും എ പി എം റഷീദ് നന്ദിയും പറഞ്ഞു. ​ഇന്ന് സ്വീകരണ കേന്ദ്രങ്ങൾ: രാവിലെ ഒന്പതിന് കൂറ്റനാട്, 10ന് പട്ടാമ്പി, 11 ന് ചെർപ്പുളശേരി, പകൽ മൂന്നിന് ശ്രീകൃഷ്ണപുരം, നാലിന് മുണ്ടൂർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home