Deshabhimani

സിഐടിയു ജില്ലാ സമ്മേളന സെമിനാർ

‘മാധ്യമങ്ങളുടെ മൂലധന പക്ഷപാതിത്വം’ സെമിനാർ പ്രൊഫ. സി രവീന്ദ്രനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 29, 2026, 02:00 AM | 1 min read

ഒറ്റപ്പാലം

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘മാധ്യമങ്ങളുടെ മൂലധന പക്ഷപാതിത്വം’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പ്രൊഫ. സി രവീന്ദ്രനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കണ്ണിയംപുറം പിഷാരടി ഓഡിറ്റോറിയത്തിൽ നടന്ന (പി പി കൃഷ്‌ണൻ നഗർ) സെമിനാറിൽ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ അധ്യക്ഷനായി. ഇഇഎഫ്ഐ ദേശീയ സെക്രട്ടറി സി ഉണ്ണികൃഷ്ണൻ, കെഡബ്ല്യുഎഇയു സംസ്ഥാന ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, കെഎസ്‌ആർടിഇഎ സംസ്ഥാന സെക്രട്ടറി പി എസ് മഹേഷ്, കെഎസ്‌ഇബിഒഎ ജില്ലാ സെക്രട്ടറി കെ ആർ രഞ്ജിത്ത്, കെ ഗംഗാധരൻ, പി സിന്ധു എന്നിവർ സംസാരിച്ചു. സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി എസ് കൃഷ്‌ണദാസ് സ്വാഗതവും ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ ഭാസ്കരൻ നന്ദിയും പറഞ്ഞു. ഒക്ടോബർ 12, 13, 14 തീയതികളിൽ പാലക്കാടാണ് സമ്മേളനം.


പതാകദിനം ഒന്നിന്‌

പാലക്കാട്‌

സിഐടിയു 16–ാം ജില്ലാ സമ്മേളനത്തിന്റെ പതാകദിനം ഒക്‌ടോബർ ഒന്നിന്‌ ആചരിക്കും. സിഐടിയു ഓഫീസുകളിലും വിവിധ യൂണിയൻ ഓഫീസുകളിലും സ്ഥാപനങ്ങളിലും തൊഴിൽകേന്ദ്രങ്ങളിലും പൊതുയിടങ്ങളിലും പതാക ഉയർത്തും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home