ad
Deshabhimani

ചിനക്കത്തൂർ പൂരം

താളത്തിൽ നിറഞ്ഞ്‌ താലപ്പൊലി എഴുന്നള്ളത്ത്

ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ചുള്ള പൂരതാലപ്പൊലിയിൽനിന്ന്
വെബ് ഡെസ്ക്

Published on Mar 01, 2026, 02:00 AM | 1 min read

ഒറ്റപ്പാലം

ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ചുള്ള താലപ്പൊലി എഴുന്നള്ളത്ത് നടന്നു. വൈകിട്ട് നീലികാവിൽനിന്ന് കല്ലൂർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ 60ലധികം കലാകാരന്മാർ അണിനിരന്ന പാണ്ടിമേളത്തോടെ താലപ്പൊലി ആരംഭിച്ചു. അഞ്ച്‌ ഗജവീരന്മാർ അണിനിരന്ന എഴുന്നള്ളത്ത് ചിനക്കത്തൂർ കാവിലെത്തി. കാവിൽ അതിഗംഭീര പാണ്ടിമേളവും നടന്നു. ഞായറാഴ്ച കുതിരയ്ക്ക് തലവയ്‌ക്കലും കുമ്മാട്ടിയും ആഘോഷിക്കും. രണ്ടിനാണ് കേരളത്തിന്റെ ടൂറിസം കലണ്ടറിൽ ഇടംപിടിച്ച ചിനക്കത്തൂർ പൂരം. കുതിരകളിയും തേരും തട്ടിൻമേൽക്കൂത്തും ആനപ്പൂരവും കുടമാറ്റവും മേളവും പഞ്ചവാദ്യവും വഴിപാട് കാളകളും കുതിരകളും വർണാഭമായ നിലപ്പന്തലുകളും ഉപആഘോഷ കമ്മിറ്റികളുടെ പരിപാടികളും വെടിക്കെട്ടുമെല്ലാം ഉൾക്കൊള്ളുന്ന കാഴ്ചകളുടെ പൂരം കാണാൻ നാടൊരുങ്ങി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home