ad
Deshabhimani

ജില്ലാ ചെസ്‌ ചാമ്പ്യൻഷിപ്

അനന്തകൃഷ്ണനും 
പൗർണമിയും ജേതാക്കൾ

പി അനന്തകൃഷ്ണൻ, എസ് പൗർണമി
വെബ് ഡെസ്ക്

Published on Jul 20, 2026, 12:34 AM | 1 min read

പാലക്കാട്‌

സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ ചെസ് ടെക്‌നിക്കൽ കമ്മിറ്റിയും ജില്ലാ ചെസ് ഓർഗനൈസിങ് കമ്മിറ്റിയുംചേർന്ന്‌ നടത്തിയ അണ്ടർ 17 ജില്ലാ സെലക്‌ഷൻ ടൂർണമെന്റിൽ ഓപ്പൺ വിഭാഗത്തിൽ പി അനന്തകൃഷ്ണൻ ചാന്പ്യനായി. കെ പ്രണവ് രണ്ടാം സ്ഥാനം നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ എസ് പൗർണമി ഒന്നാം സ്ഥാനവും അർഷിത നിശാന്ത് രണ്ടാം സ്ഥാനവും നേടി. പത്തിരിപ്പാല, അകലൂർ മൗണ്ട്സീന ആർട്സ് ആൻഡ്‌ സയൻസ് കോളേജിൽ നടന്ന മത്സരത്തിൽ ഓപ്പൺ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലുമായി 76 പേർ പങ്കെടുത്തു. ഇരു വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന അണ്ടർ 17 ചെസ് ചാന്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. മൗണ്ട്സീന കോളേജ് പ്രതിനിധി വി യു ഹേമാംബിക, സ്‌റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റി അംഗം കെ എസ് പ്രീത, ജില്ലാ ചെസ് ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങളായ സി രതീഷ്‌, എസ് സന്തോഷ്, വൈ ആർ രാജീവ്, എസ് രാധാകൃഷ്ണൻ, എസ് ബൈജു, എ ധനലക്ഷ്മി, ബബിത എന്നിവർ സംസാരിച്ചു. ചീഫ് ആർബിറ്റർ ഓഷിൻ അനിൽകുമാർ മത്സരം നിയന്ത്രിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home