Deshabhimani

● സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കം ● നവംബർ 14ന് ഗുരുവായൂരിൽ സമാപനം

അമ്പതിന്റെ നിറവിൽ ചെമ്പൈ സംഗീതോത്സവം

Chembai Sangeetsavam turns fifty
വെബ് ഡെസ്ക്

Published on Aug 18, 2025, 12:00 AM | 1 min read

കുഴൽമന്ദം

ചെമ്പൈ സംഗീതോത്സവം സുവർണ ജൂബിലി ആഘോഷത്തിന് തുടക്കം. കോട്ടായി ചെമ്പൈ ഗ്രാമത്തിൽ പരിപാടി മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സംഗീത സംസ്കാരം രൂപപ്പെടുത്തുന്നതിന്‌ പരിശ്രമിച്ച ചെമ്പൈയുടെ ശബ്ദ മാധുര്യം എക്കാലവും മുഴങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. സുവർണ ജൂബിലി ലോഗോ മന്ത്രി പ്രകാശിപ്പിച്ചു. സുവർണ ജൂബിലി സ്മാരക തപാൽസ്റ്റാമ്പ്, കവർ, ചെമ്പൈ സംഗീതവും ജീവിതവും പുസ്തക പ്രകാശനം എന്നിവയും നടന്നു. പി പി സുമോദ് എംഎൽഎ മുഖ്യാതിഥിയായി. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അധ്യക്ഷനായി. ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ടി എം കൃഷ്ണയുടെ സംഗീതക്കച്ചേരിയുണ്ടായി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, ചെമ്പൈ സുരേഷ്, പി എൻ സുബ്ബരാമൻ, ദേവസ്വം ഭരണ സമിതിയംഗങ്ങളായ മനോജ്, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി സി ദിനേശൻ നമ്പൂതിരിപ്പാട്, സ്വാഗതസംഘം ചെയർമാൻ കീഴത്തൂർ മുരുകൻ, ഗായത്രി തമ്പാൻ, സൈനുദ്ദീൻ പത്തിരിപ്പാല, കുഴൽമന്ദം രാമകൃഷ്ണൻ, ടി ആർ അജയൻ, സദനം ഹരികുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home