ad
Deshabhimani

നെല്ല്--–-അരി അനുപാതം 68 ശതമാനം

നെല്ല് സംഭരണം 
പ്രതിസന്ധിയിലാക്കാൻ കേന്ദ്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
നിധിൻ ഇ‍ൗപ്പൻ

Published on Sep 29, 2025, 12:00 AM | 1 min read

പാലക്കാട്

സപ്ലൈകോ വഴി കർഷകരിൽനിന്ന്‌ സംഭരിക്കുന്ന നെല്ലിന്റെ അരിനൽകുന്ന അനുപാതം 68 ശതമാനമെന്ന നിബന്ധന കേന്ദ്രം കർശനമാക്കിയതോടെ ഒന്നാംവിള നെല്ല് സംഭരണം പ്രതിസന്ധിയിൽ. കേന്ദ്ര സർക്കാർ 1,256 കോടി നൽകാതെ പിടിച്ചുവച്ചിട്ടും സംസ്ഥാന സർക്കാർ മുഴുവൻ കുടിശ്ശികയും കർഷകർക്ക്‌ നൽകി സംഭരണം ഉറപ്പാക്കുന്പോഴാണ്‌ അതിനും തടയിടാനുള്ള കേന്ദ്രതീരുമാനം. സപ്ലൈകോ കർഷകരിൽനിന്ന് സംഭരിക്കുന്ന നെല്ല് മില്ലുകൾക്ക്‌ കൈമാറി സംസ്‌കരിച്ച്‌ കിട്ടുന്ന അരി എഫ്സിഐക്ക്‌ കൈമാറുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ 100 കിലോ നെല്ല് സംസ്‌കരിച്ചാൽ 64 കിലോ അരിയാണ്‌ ലഭിക്കുക. എന്നാൽ കേന്ദ്രം നിഷ്‌കർഷിക്കുന്നതനുസരിച്ച്‌ 68 കിലോ അരി കൈമാറണം. ഇത് പ്രാവർത്തികമല്ലാത്തതിനാൽ മില്ലുടമകൾ സംഭരണത്തിൽനിന്ന്‌ പിൻവാങ്ങാനിടയാകും. കഴിഞ്ഞതവണ സംസ്ഥാന സർക്കാർ ഇടപെട്ട്‌ ൬൪.൫ കിലോ എന്ന അനുപാതത്തിൽ സംഭരണം നടത്തിയെങ്കിലും ഇത്തവണ 68 വേണമെന്ന്‌ നിർബന്ധംപിടിക്കുകയാണ്‌ കേന്ദ്രം. ജില്ലയിൽ 18 മില്ലുകളാണ് സപ്ലൈകോയുമായി സ്ഥിരം കരാർ ഉള്ളത്. പ്രോസസിങ്‌ ഫീസ് രണ്ടിൽനിന്ന്‌ മൂന്ന് രൂപയാക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സംസ്ഥാന സർക്കാർ സമ്മതിച്ചിട്ടുണ്ടെങ്കിലും നെല്ല്–അരി അനുപാതത്തിൽ തീരുമാനമാകാതെ കരാർ ഒപ്പിടില്ലെന്ന നിലപാടിലാണ് മില്ലുടമകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home