കഞ്ചാവുകേസ്
പ്രതിക്ക് 2 വർഷം കഠിന തടവ്

മുഹമ്മദ് സിറാജുദ്ദീൻ
പാലക്കാട്
കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം തിരൂർ പെരിന്തല്ലൂർ വീരിയത്ത് പറമ്പിൽ മുഹമ്മദ് സിറാജുദ്ദീനെ (30) ആണ് പാലക്കാട് സെക്കൻഡ് അഡീഷണൽ ജില്ലാ ജഡ്ജ് സുധീർ ഡേവിഡ് ശിക്ഷിച്ചത്. 2018 ജൂലൈ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് 2.300 കിലോ കഞ്ചാവുമായി പ്രതിയെ ടൗൺ സൗത്ത് പൊലീസ് പിടികൂടുകയായിരുന്നു. അന്നത്തെ ടൗൺ സൗത്ത് എസ്‌ഐമാരായിരുന്ന വി എസ് മുരളീധരൻ, എസ് അൻഷാദ്, എഎസ്‌ഐ ഷാഹുൽ ഹമീദ് എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. എസ്‌സിപിഒ സജീഷ് അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി. എസ്‌സിപിഒ പത്മനാഭൻ പ്രോസിക്യൂഷൻ നടപടി ഏകോപിപ്പിച്ചു.









0 comments