Deshabhimani

പ്രതിക്ക്‌ ഒരു വർഷം കഠിനതടവ്‌

Cannabis case

മുഹമ്മദ് റാഫി

വെബ് ഡെസ്ക്

Published on Aug 21, 2026, 12:00 AM | 1 min read

പാലക്കാട്‌

കഞ്ചാവ്‌ കടത്താൻ ശ്രമിച്ച പ്രതിക്ക്‌ ഒരു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. മലപ്പുറം തിരൂരങ്ങാടി ചെറുമംഗൽ അറയ്ക്കൽ വീട്ടിൽ മുഹമ്മദ് റാഫിയെ (38) യാണ്‌ പാലക്കാട്‌ സെക്കൻഡ്‌ അഡീഷണൽ ജഡ്ജ് ഡി സുധീർ ഡേവിഡ് ശിക്ഷിച്ചത്‌. പിഴ അടയ്ക്കാത്തപക്ഷം ആറുമാസം അധികതടവ് അനുഭവിക്കണം. 2017 നവംബർ 17ന്‌ ചിറ്റൂർ കോഴിപ്പതി ഗോപാലപുരം എക്‌സൈസ് ചെക്പോസ്റ്റിനുമുൻവശത്ത്‌ ചിറ്റൂർ എക്‌സൈസ് ഇൻസ്‌പെക്ടറും സംഘവും നടത്തിയ വാഹനപരിശോധനയിലാണ്‌ കഞ്ചാവ്‌ കണ്ടെത്തിയത്‌. കെഎസ്ആർടിസിയിൽ യാത്ര ചെയ്തിരുന്ന പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽനിന്ന്‌ 1.900 കിലോ ഉണക്ക കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ചിറ്റൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി നിസാറുദീൻ രജിസ്റ്റർ ചെയ്ത കേസിൽ എക്‌സൈസ് ഇൻസ്‌പെക്ടർ എസ് സജീവ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട്‌ സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home