ക്ഷാമാശ്വാസം തടയൽ; കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി ബിഎസ്എൻഎൽ പെൻഷൻകാർ

ബിഎസ്എൻഎൽ പെൻഷൻകാർ സംഘടിപ്പിച്ച പ്രതിഷേധം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ എസ് അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
ജനുവരി, ഏപ്രിൽ മാസങ്ങളിൽ അനുവദിച്ച ക്ഷാമാശ്വാസം തടഞ്ഞ കേന്ദ്രനടപടിക്കെതിരെ ബിഎസ്എൻഎൽ, എംടിഎൻഎൽ മേഖലയിലെ പെൻഷൻകാരുടെ സംഘടനകൾ സംയുക്തമായി പ്രതിഷേധിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ എസ് അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എഐബിഎസ്എൻഎൽപിഡബ്ല്യുഎ സംസ്ഥാന രക്ഷാധികാരി കെ ടി രാമനാരായണൻ അധ്യക്ഷനായി. എഐബിഡിപിഎ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി ആർ പരമേശ്വരൻ, ബിഡിപിഎഐ സംസ്ഥാന എക്സിക്യൂട്ടീവ് പ്രസിഡന്റ് റഷീദലി, സംസ്ഥാന പ്രസിഡന്റ് ജ്യോതിപ്രസാദൻ, എസ്എൻപിഡബ്ല്യുഎ സംസ്ഥാനകമ്മിറ്റിയംഗം പി രാമകൃഷ്ണൻ, ബിഎസ്എൻഎൽഇയു ജില്ല പ്രസിഡന്റ് കെ വി മധു, ജില്ലാ സെക്രട്ടറി പ്രസീല എന്നിവർ സംസാരിച്ചു. എഐബിഡിപിഎ ജില്ലാ സെക്രട്ടറി ജി രാജൻ സ്വാഗതവും എഐബിഎസ് എൻഎൽപിഡബ്ല്യുഎ ജില്ലാ സെക്രട്ടറി കെ നടരാജൻ നന്ദിയും പറഞ്ഞു.









0 comments