Deshabhimani

വീരമംഗലത്ത് കാക്കാത്തോടിൽ പാലം ഒരുങ്ങുന്നു

നവകേരള സദസിൽ അനുവദിച്ച 2 കോടി രൂപ വിനിയോഗിച്ച് വീരമംഗലം കാക്കുറുശി ക്ഷേത്രത്തിനടുത്ത് കാക്കാത്തോടിന് കുറുകെ നിർമിക്കുന്ന പുതിയ പാലം പണി പുരോഗമിക്കുന്നു

നവകേരള സദസിൽ അനുവദിച്ച 2 കോടി രൂപ വിനിയോഗിച്ച് വീരമംഗലം കാക്കുറുശി ക്ഷേത്രത്തിനടുത്ത് കാക്കാത്തോടിന് കുറുകെ നിർമിക്കുന്ന പുതിയ പാലം പണി പുരോഗമിക്കുന്നു

avatar
സി പി മുഹമ്മദ്‌ നൗഫൽ

Published on Apr 20, 2026, 12:25 AM | 1 min read

ചെർപ്പുളശേരി

വീരമംഗലം കാക്കുറുശി ക്ഷേത്രത്തിനടുത്ത് കാക്കാത്തോടിന് കുറുകെ പുതിയ പാലത്തിന്റെ നിർമാണം തുടങ്ങി. നവകേരള സദസ്സിൽ അനുവദിച്ച രണ്ടുകോടി ചെലവിട്ടാണ്‌ പ്രദേശവാസികളുടെ ചിരകാല സ്വപ്നം യാഥാർഥ്യമാക്കുന്നത്‌. മുണ്ടൂർ –- തൂത നാലുവരിപ്പാതയെയും ഒറ്റപ്പാലം – ചെർപ്പുളശേരി സംസ്ഥാന പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിൽ ഒന്നാണിത്. 1985ൽ നിർമിച്ച പഴയ പാലത്തിന്റെ വീതികുറവും അപകടാവസ്ഥയും കണക്കിലെടുത്ത്‌ പുതിയ പാലം നിർമിക്കണമെന്ന് പ്രദേശവാസികൾ നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തുടർന്നാണ് രണ്ടുകോടി രൂപ അനുവദിച്ചത്‌. നായരുപടി ഭാഗത്തുനിന്നുള്ള റോഡിന്റെ ഇറക്കത്തിലും വളവിലുമാണ് നിലവിലെ പാലം. വളവ് ഒഴിവാക്കാൻ പാലത്തിന്റെ കിഴക്കുഭാഗത്താണ് പുതിയ പാലം നിർമിക്കുന്നത്. പാലം യാഥാർഥ്യമാക്കുന്നതോടെ ഗതാഗതം സുഗമമാകും. നായരുപടി മുതൽ വീരമംഗലം സ്കൂൾ പരിസരം വരെയുള്ള റോഡ് ഒരു കോടി ചെലവിൽ നവീകരിച്ചിട്ടുണ്ട്. വീരമംഗലം മുതൽ മാങ്ങോടുവരെയുള്ള നവീകരണത്തിന് ഒരു കോടി അനുവദിച്ചിട്ടുണ്ടെന്നും പി മമ്മിക്കുട്ടി എംഎൽഎ പറഞ്ഞു. പുതിയപാലം പണിയും വീരമംഗലംവരെയുള്ള റോഡിന്റെ നവീകരണവും കഴിയുന്നതോടെ ഇവിടെയും യാത്ര അടിപൊളിയാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home