ad
Deshabhimani

ലോറി വിട്ടുനൽകാൻ കൈക്കൂലി

ജിഎസ്ടി എൻഫോഴ്‌സ്‌മെന്റ് ഓഫീസര്‍ റിമാൻഡിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 28, 2026, 12:22 AM | 1 min read

പാലക്കാട്

പഴയ ഇരുമ്പ്‌ കയറ്റി വന്ന ലോറികൾ അനധികൃതമായി തടഞ്ഞ്‌ വയ്‌ക്കുകയും വിട്ടുനൽകാൻ ഉടമകളോട്‌ ൩.൫ ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും ചെയ്ത കേസിൽ പിടിയിലായ പാലക്കാട് വിൽപ്പനനികുതി ഓഫീസ്‌ വാളയാർ സ്‌ക്വാഡിലെ പി എൻ സുമ(55)നെ കോഴിക്കോട് വിജിലൻസ് കോടതി ൧൪ ദിവസത്തേക്ക്‌ റിമാൻഡ് ചെയ്‌തു. ഇയാളെ തൃശൂർ സബ് ജയിലിൽ അടച്ചു. ഫെബ്രുവരി എട്ടിന്‌ കോടതി ഇയാളുടെ ജാമ്യാപേക്ഷ പരിഗണിക്കും. മുന്പും കൈക്കൂലി കേസിൽ സസ്പെൻഷനിലായ വ്യക്തിയെന്ന നിലയിൽ സാക്ഷികളുടെയും പരാതിക്കാരുടെയും ഭാഗം കേട്ട ശേഷമായിരിക്കും ജാമ്യാപേക്ഷ പരിഗണിക്കുക. ജിഎസ്‌ടി ഉന്നത ഉദ്യോഗസ്ഥൻ ഇയാളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള പ്രോസിക്യൂഷൻ സാങ്ഷൻ ഓർഡർ (പിഎസ്‌ഒ) വിജിലൻസിന് ഉടൻ കൈമാറും. നിലവിൽ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വിരമിക്കാൻ മൂന്ന് മാസം മാത്രം ബാക്കി നിൽക്കെയുണ്ടായ നടപടിയിൽ കുറ്റം തെളിഞ്ഞാൽ വിരമിക്കൽ ആനുകൂല്യം ഉൾപ്പെടെ തടഞ്ഞുവയ്‌ക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home