സ്വീകരണം നൽകി

കേരള ബോക‍്സിങ് ടീമിന് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കേരള സ്റ്റേറ്റ് അമച്വർ ബോക്സിങ് അസോസിയേഷൻ നൽകിയ സ്വീകരണം
കൂറ്റനാട്
അസമിലെ ഗുഹാവത്തിയിൽ നടന്ന ദേശീയ യൂത്ത് പുരുഷ -വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി 75 കിലോ വിഭാഗത്തിൽ വെള്ളി നേടിയ വടക്കഞ്ചേരി സ്വദേശി ഷാൻഫിയക്കും ടീം അംഗങ്ങൾക്കും സ്വീകരണം നൽകി. ബോക്സിങ് ടീമിനും കോച്ച്മാരായ മനോജ്‌കുമാർ, പ്രശാന്ത്, അരുൺ സത്യൻ, ജിഷ എന്നിവർക്കുമാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കേരള സ്റ്റേറ്റ് അമച്വർ ബോക്സിങ് അസോസിയേഷൻ സ്വീകരണം നൽകിയത്. ജില്ലാ സെക്രട്ടറി എം ബി ശ്രീമോൻ, പ്രസിഡന്റ് ധനീഷ് അരേകത്ത്, വൈസ് പ്രസിഡന്റ് എൻ അഞ്ജലി, ട്രഷറർ സി കെ ഷാജിമോൻ, ജില്ലാ നിർവാഹക സമിതി അംഗം കെ മനോഹരൻ എന്നിവർ സംസാരിച്ചു.









0 comments