കടമ്പഴിപ്പുറം സർവീസ് സഹകരണ ബാങ്കിനെതിരെ വ്യാജ പ്രചാരണവുമായി ബിജെപി

കടമ്പഴിപ്പുറം
ജില്ലയിലെ മികച്ച സഹകരണ ബാങ്കുകളിൽ ഒന്നായ കടമ്പഴിപ്പുറം സർവീസ് സഹകരണ ബാങ്കിനെതിരെയുള്ള ബിജെപിയുടെ വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭരണസമിതി. ക്ലാസ് ഒന്ന് സ്പെഷ്യൽ ഗ്രേഡ് ബാങ്കാണ് കടമ്പഴിപ്പുറം സർവീസ് സഹകരണ ബാങ്ക്. ബാങ്കിങ് പ്രവർത്തനങ്ങൾക്കുപുറമേ ജനകീയ പ്രവർത്തനങ്ങളും ബാങ്ക് നടത്തുന്നുണ്ട്. ഉത്സവച്ചന്തകൾ, നീതി ലാബുകൾ, ജനസേവന കേന്ദ്രം, നീതി സ്റ്റോർ, രാസവള വിൽപ്പന കേന്ദ്രം തുടങ്ങി നിരവധി സേവനങ്ങളാണ് ബാങ്ക് നൽകുന്നത്. നിക്ഷേപത്തിലും വായ്‌പാസമാഹരണത്തിലും ജില്ലയിൽ മുന്നിലാണ്. സഹകരണ ചട്ടംമറികടന്ന് ഒരു പ്രവർത്തനവും ബാങ്കിൽ നടക്കുന്നില്ല. ഡിപ്പാർട്ട്മെന്റിന്റെ ശക്തമായ പരിശോധന സംവിധാനവും നടക്കുന്നുണ്ട്. ഏത് വിധേയനയും ബാങ്കിനെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി പ്രചാരണങ്ങൾ അഴിച്ചുവിടുന്നത്. വ്യാജ പ്രചാരണം ജനങ്ങൾ തള്ളിക്കളയണമെന്നും ഭരണസമിതി അഭ്യർഥിച്ചു.









0 comments