മുണ്ടൂരിൽ ഗുണ്ടാവിളയാട്ടവുമായി ബിജെപി
സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചു

മുണ്ടൂര്‍
മുണ്ടൂരില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ ബിജെപി അക്രമം. ഞായര്‍ പകലാണ് സിപിഐ എം പ്രവർത്തകരായ മന്ദത്തുകാവ് മൂത്തേടം രാഹുല്‍, രാഹുലിന്റെ അച്ഛന്‍ രാജന്‍, അമ്മ ലത എന്നിവര്‍ക്കുനേരെ ആക്രമണമുണ്ടായത്. മുണ്ടൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിൽക്കുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മന്ദത്തുകാവ്, മൂത്തേടം ഭാഗത്തുനിന്ന് നിരവധി കുടുംബങ്ങള്‍ ബിജെപി വിട്ട് സിപിഐ എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. രാഹുലും കുടുംബവും ബിജെപി വിട്ട് സിപിഐ എമ്മില്‍ എത്തിയതായിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ആക്രമണം. മര്‍ദനത്തില്‍ പരിക്കേറ്റ രാജനും ലതയും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിജെപി അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ മുണ്ടൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ കമ്മിറ്റി അംഗം പി എ ഗോകുല്‍ദാസ്, ഏരിയ സെക്രട്ടറി സി ആര്‍ സജീവ്, ലോക്കല്‍ സെക്രട്ടറിമാരായ എസ് നാരായണന്‍കുട്ടി, വി കെ മണി, വി ലക്ഷ്മണന്‍, എച്ച് സുല്‍ഫിക്കര്‍ എന്നിവര്‍ നേതൃത്വം നൽകി. സംഭവത്തിനെതിരെ കോങ്ങാട് പൊലീസില്‍ പരാതി നൽകി.









0 comments