സ്പോടകവസ്തു കടത്താൻ ശ്രമം: മൂന്നാമനും പിടിയിൽ

പാലക്കാട്
പിക്കപ്പ് വാനിൽ തണ്ണിമത്തനോടൊപ്പം സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ മൂന്നാമൻ പിടിയിലായി. തമിഴ്നാട് തിരുവണ്ണാമലൈ സ്വാദേശി പനീർ സെൽവമാ(54) ആണ് തിങ്കൾ പുലർച്ചെ തിരവണ്ണാമലൈയിൽനിന്ന് പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച പാലക്കാട് മെഡിക്കൽ കോളേജിന് സമീപത്തുനിന്ന് പൊലീസ് പിടികൂടിയ 18,000 ജെലാറ്റിൻ സ്റ്റിക്കുകളും 4,000 ഡിറ്റണേറ്ററുകളും നൽകിയത് ഇയാളായിരുന്നു. സേലത്തെ സ്വകാര്യ സ്ഫോടകവസ്തു നിർമാണ സ്ഥാപനത്തിൽ നിന്ന് സ്ഫോടകവസ്തുക്കൾ വാങ്ങി വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്തുന്ന സേലം സ്വദേശിയുടെ വിതരണക്കാരനാണ് ഇയാൾ. കേസിലെ പ്രധാനിയായ സേലം സ്വദേശി പിടിയിലായാലേ കേരളത്തിൽ ആർക്കൊക്കെ നൽകാനാണ് സ്പോടകവസ്തുക്കൾ കൊടുത്തയച്ചതെന്ന് വ്യക്തമാകു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.










0 comments