ad
Deshabhimani

കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ

കഞ്ചാവുമായി പിടിയിലായ അസം സ്വദേശിയും ഉദ്യോഗസ്ഥരും
വെബ് ഡെസ്ക്

Published on Jan 19, 2026, 02:00 AM | 1 min read


വാളയാർ

കെഎസ്ആർടിസി ബസിൽ കടത്തിയ 1.506 കിലോ കഞ്ചാവുമായി വാളയാറിൽ അതിഥിത്തൊഴിലാളി പിടിയിൽ. അസം നാഗോൺ ഗോറാജാൻ സ്വദേശി ഷാജഹാൻ രാജാണ് (20) കോയമ്പത്തൂരിൽനിന്ന്‌ പാലക്കാട്ടേക്ക്‌ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായത്. വാളയാർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ പി രമേഷ്, എൻ പ്രേമാനന്ദകുമാർ, സന്തോഷ്കുമാർ, ഉദ്യോഗസ്ഥരായ ഷിബുകുമാർ, രാജേഷ്‌കുമാർ, പ്രസാദ്, ചെന്താമര, എസ് സന്തോഷ്, ബിനു, കെ ജഗ്ജിത്ത്, ശ്രീധർ, കിഷോർ, അജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home