ബസ് സമയത്തെ ചൊല്ലി തർക്കം
വയറിങ് നശിപ്പിച്ചു താക്കോലുകൾ മോഷ്-ടിച്ചു

പാലക്കാട്
സമയത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ സ്വകാര്യ ബസുകളുടെ വയറിങ് നശിപ്പിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തി താക്കോലുമായി കടന്നുകളഞ്ഞെന്നും പരാതി. പാലക്കാട്– പട്ടാമ്പി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടർക്കെതിരെയാണ് പരാതി. പാലക്കാട്– ഗുരുവായൂർ റൂട്ടിലും പട്ടാമ്പി റൂട്ടിലും സർവീസ് നടത്തുന്ന അഞ്ച് ബസുകളുടെ താക്കോലുകളാണ് ഇയാൾ ഒരു സംഘം ആളുകളോടൊപ്പമെത്തി കൈക്കലാക്കി കടന്നുകളഞ്ഞത്. പാലക്കാട് ബിഒസി റോഡിലെ ഭാരത് പെട്രോളിയത്തിന്റെ പമ്പിൽ നിർത്തിയിട്ട ബസുകളിലാണ് അതിക്രമം നടന്നത്. വളപ്പിൽ അതിക്രമിച്ചുകയറി വാഹനങ്ങളിൽ മോഷണം നടത്തിയെന്നാരോപിച്ച് ഇയാൾക്കെതിരെ പമ്പ് ഉടമയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സമയത്തെ ചൊല്ലിയുണ്ടായ തർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്. ശനിയാഴ്ച പട്ടാമ്പിയിൽ ഇരുബസുകളിലെ ജീവനക്കാർ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഉടമകൾ ഇടപെട്ട് ഇത് പരിഹരിച്ചു. എന്നാൽ രാത്രി മദ്യപിച്ചശേഷം കണ്ടക്ടർ പമ്പിലെത്തി അതിക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ നോർത്ത് പൊലീസ് ഇയാളെ പിടികൂടി താക്കീത് നൽകി വിട്ടയച്ചെങ്കിലും നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബസുടമ.










0 comments