ad
Deshabhimani

ചെന്നൈയിൽ റെയിൽവേ ജീവനക്കാർ പ്രതിഷേധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 09, 2026, 12:38 AM | 1 min read

ചെന്നൈ

ദക്ഷിണ റെയിൽവേ ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരെ ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ചെന്നൈ ജിഎം ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനം ഡിആർഇയു സോണൽ വൈസ് പ്രസിഡന്റ് ആർ ഇളങ്കോവൻ ഉദ്ഘാടനം ചെയ്തു. ചെന്നൈ ജി എം ഓഫീസ് പരിസരത്തുനടന്ന പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് എ സൗന്ദരരാജൻ ഉദ്ഘാടനം ചെയ്തു. ഡിആർഇയു വർക്കിങ് പ്രസിഡന്റ് എ ജാനകീരാമൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ എം ബേബി ഷക്കീല, സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ജി സുകുമാരൻ, ഡിആർഇയു സോണൽ വൈസ് പ്രസിഡന്റ് ആർ ജി പിള്ള, പാലക്കാട് ഡിവിഷണൽ സെക്രട്ടറി വി സുജിത്, തിരുവനന്തപുരം ഡിവിഷണൽ സെക്രട്ടറി കെ എം അനിൽകുമാർ, സേലം ഡിവിഷണൽ സെക്രട്ടറി വി മുരുകേശൻ എന്നിവർ സംസാരിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ രാജ സ്വാഗതവും എ വെങ്കിട്ടരാമൻ നന്ദിയും പറഞ്ഞു. ട്രേഡ് യൂണിയൻ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റങ്ങൾ അവസാനിപ്പിക്കുക, 2024 ഡിസംബറിൽ നടന്ന അംഗീകാര തെരഞ്ഞെടുപ്പിൽ അംഗീകാരം നേടിയ ദക്ഷിൺ റെയിൽവേ എംപ്ലോയീസ് അർഹതപ്പെട്ട ഓഫീസുകൾ അനുവദിക്കുക, തടഞ്ഞുവച്ചിരിക്കുന്ന ഇന്റർറെയിൽവേ, ഇന്റർ ഡിവിഷൻ ട്രാൻസ്ഫറുകൾ ഉടൻ നടത്തുക, ഡിആർഇയുവിന് അർഹമായ പാർട്ടിസിപ്പേഷൻ ഓഫ് റെയിൽവേ എംപ്ലോയീസ് ഇൻ മാനേജ്‌മെന്റ്‌ സൗകര്യം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. മാർച്ചിൽ വിവിധ ഡിവിഷനുകളിൽനിന്നായി 2000 പേർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home