Deshabhimani

പെപ്‌സി കമ്പനിയിൽ 
ആനുകൂല്യ വിതരണത്തിന്‌ ധാരണ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2026, 12:00 AM | 1 min read

പെപ്‌സി കമ്പനിയിൽ 
ആനുകൂല്യ വിതരണത്തിന്‌ ധാരണ

കഞ്ചിക്കോട്

രണ്ടുവർഷം നീണ്ട പോരാട്ടത്തിനൊടുവിൽ കഞ്ചിക്കോട് പെപ്‌സി വരുൺ ബ്രൂവറിസ് കമ്പനിയിലെ കരാർ വിഭാഗത്തിലെ ജിഫോർ എസ് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ധാരണയായി. തിരുവനന്തപുരത്ത് അഡീഷണൽ ലേബർ കമീഷണറുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് ഡിസംബർ രണ്ടിനകം മുഴുവൻ ആനുകൂല്യങ്ങളും തൊഴിലാളികൾക്ക്‌ നൽകാൻ തീരുമാനമായത്. 49 തൊഴിലാളികൾക്ക് ലഭിക്കാനുള്ള ഗ്രാറ്റുവിറ്റി, ഇൻസെന്റീവ്, ലീവ് വേജസ്, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങളാണ് കാലതാമസമില്ലാതെ ലഭിക്കുക. 2020ലാണ് കമ്പനി അടച്ചുപൂട്ടിയത്. തുടർന്ന് തൊഴിലാളികളുടെ പ്രതിഷേധവും നിയമപോരാട്ടവും ആരംഭിച്ചു. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട്‌ 41 ചർച്ചയാണ് നടന്നത്. ഒന്നരവർഷം മുന്പ്‌ ഒരു വിഭാഗം തൊഴിലാളികളുടെ ആനുകൂല്യ പ്രശ്‌നം പരിഹരിച്ചിരുന്നെങ്കിലും ബാക്കിയുള്ളവരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇതിനിടെ ലേബർ കമീഷണർ വിളിച്ചുചേർത്ത ചർച്ചകളിൽനിന്നും മാനേജ്മെന്റ് വിട്ടുനിന്നു. നീണ്ട കാത്തിരിപ്പിനും നിരന്തര സമ്മർദങ്ങൾക്കുംശേഷമാണ് തിങ്കളാഴ്ച വീണ്ടും അഡീഷണൽ ലേബർ കമീഷണറുടെ മുന്പാകെ നിർണായക ചർച്ച നടന്നത്. മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച്‌ കമ്പനി എച്ച്ആർ വിഭാഗം ജനറൽ മാനേജർ രാജ്‌കുമാർ റാത്തൂർ, ജിഫോർ എസ് മാനേജർമാരായ എം ഗിരീഷ്, വി സൂരജ് എന്നിവരും തൊഴിലാളി യൂണിയൻ പ്രതിനിധികളായി എസ് രമേഷ്(സിഐടിയു),കെ സുരേഷ് (ഐഎൻടിയുസി), എം വിജയകൃഷ്ണൻ എം ശശിധരൻ, വി ശെൽവകുമാർ, എസ് പ്രഭു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home