Deshabhimani

സ്വയം കണ്ടെത്താൻ 'നോട്ട് എ സിനിമ' വരുന്നു; ട്രെയിലർ പുറത്ത്

Not  A Cinema
വെബ് ഡെസ്ക്

Published on Nov 03, 2026, 02:39 PM | 1 min read

റിലീസിനു മുമ്പേ അവാർഡുകളുടെ തിളക്കത്തിലാണ് 'നോട്ട് എ സിനിമ'. പേരിലെ വൈവിധ്യം സിനിമയിലും ഉണ്ടാകുമെന്ന ഉറപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലർ നൽകുന്നുണ്ട്. ആരും ശ്രദ്ധിക്കാതെ പോകുന്ന ചില നിമിഷങ്ങളിലൂടെ വെളിപ്പെടുന്ന ജീവിതങ്ങളുടെ കഥയാണ് 'നോട്ട് എ സിനിമ'. പറയാതെ ബാക്കിവെച്ച വാക്കുകളും ഉള്ളിലൊതുങ്ങുന്ന സംഘർഷങ്ങളും ആ ജീവിതത്തെ നിശ്ശബ്ദമായി നിർവചിക്കും. അത്തരമൊരു മനുഷ്യന്റെ ലോകത്തേക്കാണ് 'നോട്ട് എ സിനിമ' പ്രേക്ഷകരെ ക്ഷണിക്കുന്നത്. പുതുമുഖ സംവിധായകൻ മനു വിശ്വംഭരൻ ഒരുക്കുന്ന ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ്, കളർ ദൃശ്യങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്. ഈ ഒത്തുചേരൽ പ്രേക്ഷകരിൽ ആകാംക്ഷ ഇരട്ടിയാക്കി.


വിവിധ സ്വതന്ത്ര ചലച്ചിത്രമേളകളില്‍നിന്ന് നാല് പുരസ്‍കാരവും ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക സെലക്ഷനും സിനിമയ്ക്ക് ലഭിച്ചു. റിലീസിനു മുമ്പേ പുരസ്കാരങ്ങൾ വാരിക്കൂട്ടിയത് ചിത്രത്തിന്റെ പകിട്ട് കൂട്ടുന്നു. പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.


അഖിൽ അനിലിന്റെ കഥയ്ക്ക് അഖില ദീപലക്ഷ്മിയാണ് തിരക്കഥയെഴുതിയിരിക്കുന്നത്. സനീഷ് ചെങ്ങമനാട് നിർമിക്കുന്ന ചിത്രത്തിൽ ബോബി ബാലകൃഷ്ണനാണ് കേന്ദ്രകഥാപാത്രത്തിലെത്തുന്നത്. ചിത്രം ഒടിടി റിലീസിലൂടെയാണ് പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. സിനിമയുടെ പൂർണമായ അനുഭവം പ്രേക്ഷകരിലേക്ക് എത്തുമ്പോൾ അവർക്ക് സ്വന്തമായി കണ്ടെത്താനും അനുഭവിക്കാനും ചില കാര്യങ്ങൾ അവശേഷിക്കുമെന്നാണ് പ്രതീക്ഷ', മനു പറഞ്ഞു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home