ad
Deshabhimani

കൃഷ്‌ണഗിരിയിൽ വാഹനാപകടം; സഹോദരങ്ങൾ മരിച്ചു

ദിവ്യ, ദീപക്

ദിവ്യ, ദീപക്

വെബ് ഡെസ്ക്

Published on May 12, 2026, 12:00 AM | 1 min read

ഒറ്റപ്പാലം

കർണാടകത്തിലെ കൃഷ്‌ണഗിരിയിൽ നിർത്തിയിട്ട കാറിൽ ലോറിയിടിച്ച്‌ സഹോദരങ്ങൾ മരിച്ചു. കുടുംബത്തിലെ ഏഴുപേർക്ക്‌ പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. അമ്പലവട്ടം പനമണ്ണ മണിയംതോട്ടിൽ ദിവ്യ(34), സഹോദരൻ ദീപക് (27) എന്നിവരാണ് മരിച്ചത്. ഇവരുടെ അച്ഛൻ രവീന്ദ്രൻ, അമ്മ പാർവതി, സഹോദരി രമ്യ, ദിവ്യയുടെ ഭർത്താവ് പട്ടാമ്പി തെക്കതിൽ വിനീത് (42), മക്കളായ അഭിൻ ദേവ് (12), അഖിൽ ദേവ് (9), വിനീതിന്റെ അമ്മ സരോജിനി എന്നിവർക്കാണ് പരിക്കേറ്റത്. സരോജിനിയുടെ നിലഗുരുതരമാണ്. പരിക്കേറ്റവരെ തുടർചികിത്സയ്‌ക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കൾ പുലർച്ചെ ഒന്നിനാണ്‌ അപകടം. ഞായർ രാത്രി 11ന്‌ ബംഗളൂരുവിൽനിന്ന്‌ ഒരുകാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. കാർ പഞ്ചറായതിനെ തുടർന്ന് കൃഷ്ണഗിരിക്കുസമീപം റോഡരികിൽ നിർത്തി ടയർ മാറ്റുന്നതിനിടെ നിയന്ത്രണംവിട്ട ലോറി ഇടിക്കുകയായിരുന്നു. ശനിയാഴ്ചയാണ് ഒമ്പതംഗ കുടുംബം ബംഗളൂരുവിലുള്ള പാർവതിയുടെ സഹോദരിയുടെ മകന്റെ അടുത്തേക്ക് പോയത്‌. മരിച്ചവരുടെ മൃതദേഹം ചൊവ്വ പകൽ പത്തിന് സംസ്കരിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home