ad
Deshabhimani

ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റിവയ്‌ക്കണം

സുഭദ്രയ്-ക്ക് വേണം 
ഒരുകൈ സഹായം

ശെന്തിൽകുമാറും ഭാര്യ സുഭദ്രയും
വെബ് ഡെസ്ക്

Published on Jul 21, 2025, 12:00 AM | 1 min read

ചിറ്റൂർ

നല്ലേപ്പിള്ളി കുറ്റിപ്പള്ളം സ്വദേശിനി സുഭദ്ര (49) വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ്ക്കായി സഹായം തേടുന്നു. ദീർഘകാലത്തെ ചികിത്സയ്‌ക്കുശേഷമാണ് വൃക്ക മാറ്റിവയ്‌ക്കാൻ ഒരുങ്ങുന്നത്. വൃക്ക നൽകാൻ ഭർത്താവ് ശെന്തിൽകുമാർ (52) തയ്യാറാണെങ്കിലും എട്ട് ലക്ഷം രൂപ ചെലവ് വരുമെന്നാണ് ആശുപത്രിയിൽനിന്ന് അറിയിച്ചത്. കർഷകത്തൊഴിലാളിയായ ശെന്തിൽകുമാറിന്റെ വരുമാനം ഇതിനായി എങ്ങുമെത്തില്ല. മകളുടെ വിവാഹത്തിന്റെ വായ്പപോലും തിരിച്ചടയ്‌ക്കാനാകാതെ ആകെയുള്ള വീടും ജപ്തി ഭീഷണിയിലാണ്. ഉടൻ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ചികിത്സാസഹായം സ്വരൂപിക്കാൻ നാട്ടുകാർ ചേർന്ന് നല്ലേപ്പിള്ളി സൗത്ത് ഇന്ത്യൻ ബാങ്കിൽ സുഭദ്രയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

● അക്കൗണ്ട് നമ്പര്‍: 
0054053000050510 ● IFSC SBIL0000054



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home