Deshabhimani

യുഡിഎഫ് ജനദ്രോഹം: താക്കീതുമായി പതിനായിരങ്ങൾ

എൽഡിഎഫ് ഷൊർണൂർ മണ്ഡലം കമ്മിറ്റി കോതകുറുശിയിൽ നടത്തിയ ജനകീയ കൂട്ടായ്മ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എസ് സലീഖ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 27, 2026, 02:00 AM | 1 min read


തിരുവനന്തപുരം

യുഡിഎഫ്‌ സർക്കാരിന്റെ വികസന വിരുദ്ധ, ജനദ്രോഹ നടപടികൾക്ക്‌ പതിനായിരങ്ങളുടെ താക്കീത്‌. ഭരണത്തിലേറി ആറു മാസം പിന്നിടുമ്പോൾത്തന്നെ, കേരളം കൈവരിച്ച നേട്ടങ്ങളെ തകർക്കുകയും വിലക്കയറ്റം അടക്കമുള്ള ദ്രോഹനടപടികൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ലക്ഷക്കണക്കിന്‌ ജനങ്ങൾ പങ്കെടുത്തു. 140 നിയമസഭാ മണ്ഡലങ്ങളിലും വ്യാഴം വൈകിട്ട്‌ നാലുമുതൽ രാത്രി ഏഴുവരെ പ്രതിഷേധ പരിപാടികൾ നടന്നു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ എസ്‌ സലീഖ ഷൊർണൂരിൽ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി വി ചെന്താമരാക്ഷൻ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറിയറ്റംഗം എം ബി രാജേഷ്‌ തൃത്താലയിൽ ഉദ്‌ഘാടനം ചെയ്‌തു.


ആർഎസ്‌എസിനൊപ്പം നിൽക്കുന്ന സർക്കാർ: കെ എസ് സലീഖ

ഷൊർണൂർ

എല്ലാ മേഖലയിലുള്ള ജനങ്ങളിലും വർഗീയതയുടെ വിത്ത് പാകി ആർഎസ്എസിനൊപ്പം നിൽക്കുന്ന സർക്കാരാണ്‌ കേരളം ഭരിക്കുന്നതെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എസ് സലീഖ പറഞ്ഞു. യുഡിഎഫ്‌ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽഡിഎഫ്‌ ഷൊർണൂർ മണ്ഡലം കമ്മിറ്റി കോതകുറുശിയിൽ നടത്തിയ ജനകീയ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. ഉന്നത വിദ്യാഭ്യാസ രംഗത്ത് മുഖ്യമന്ത്രി വി ഡി സതീശന്റെ ഒത്താശയോടെ കാവിവൽക്കരണം നടത്തിയിരിക്കുകയാണ്. എല്ലാ വിഭാഗം മനുഷ്യരെയും വെല്ലുവിളിച്ച്‌ മുന്നോട്ട് പോകുന്ന കേന്ദ്രത്തിനൊപ്പം നിൽക്കുന്ന നിലപാടാണ് യുഡിഎഫ്‌ സർക്കാരിന്റേത്‌. ഇതിന് ലീഗും കുടപിടിക്കുകയാണ്. ആറുമാസം കൊണ്ട് ജനങ്ങൾ ഇത്രയും വെറുത്ത സർക്കാർ ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്നും സലീഖ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Makkutty Ravuthar

01

print edition മെഡിക്കൽ കോളേജ്‌ ശുചിമുറിയിലെ മരണം; ദുരൂഹതയെന്ന് കുടുംബം
india rice price hike

03

print edition വില ഇനിയും ഉയരും; സ്‌പെഷൽ അരിയിൽ തീരുമാനമായില്ല
ഓപ്പൺ മാർക്കറ്റ് വിൽപ്പന പദ്ധതി

05

print edition വിലക്കയറ്റം രൂക്ഷം ഇടപെടാൻ ആളില്ല
deshabhimani section

Recommended

Deshabhimani
Home