ad
Deshabhimani

വടക്കഞ്ചേരിയിലുണ്ടൊരു മുളങ്കാട്‌

A bamboo grove in Vadakancherry
avatar
ശിവദാസ്‌ തച്ചക്കോട്‌

Published on Sep 18, 2025, 12:00 AM | 1 min read

വടക്കഞ്ചേരി

കാമറ എവിടെവച്ചാലും മനോഹരമായ ഫ്രെയിം. മുന്നില്‍ വളഞ്ഞുനില്‍ക്കുന്ന മുളങ്കൂട്ടങ്ങള്‍. മുകളില്‍ മുളയിലകള്‍കൊണ്ട് പന്തല്‍. ആ മുളം തണലിനുകീഴില്‍ മനോഹരമായ കാഴ്ചകള്‍ കണ്ട് കഥകള്‍ പറഞ്ഞ് എത്രനേരം വേണമെങ്കിലും ഇരിക്കാം. എങ്ങും മാലിന്യം നിറഞ്ഞിരുന്ന വടക്കഞ്ചേരി പഞ്ചായത്തിലെ പുതുക്കുളത്തെയും മംഗലംപാലത്തെയും ഇന്നത്തെ കാഴ്‌ചയാണിത്‌. മാലിന്യം നിറഞ്ഞ ഒരു പ്രദേശമാകെ മുളങ്കാടുകൾ നട്ടുപിടിപ്പിച്ച് സൗന്ദര്യവൽക്കരിച്ചത്‌ വടക്കഞ്ചേരി പഞ്ചായത്താണ്‌. പുതുക്കുളത്തിന് ചുറ്റും 2019ലാണ് 140 ഓളം മഞ്ഞ മുളന്തൈകൾ നട്ടത്‌. ഇന്നത് മുവ്വായിരത്തോളമായി. മാത്രമല്ല പുതുക്കുളം നവീകരിച്ച്‌ അരികുഭിത്തി കെട്ടിയതോടെ എപ്പോഴും വറ്റാത്ത ജലസ്രോതസ്സുമായി. കുളത്തിനുചുറ്റും പൂച്ചെടികൾ നട്ടു. ടൈൽ പാകി ഇരിപ്പിടങ്ങളുണ്ടാക്കി. ഇതോടെ സായാഹ്നസാവാരിക്കും മറ്റുമായി നിരവധി പേരാണ്‌ എത്തുന്നത്. ഇരുനൂറോളം മുളന്തൈകൾ നട്ടുപിടിപ്പിച്ച മംഗലംപാലത്തും ഇന്ന് മുവ്വായിരത്തോളം ചെടികളുള്ള മുളങ്കാടായി. പുതുക്കുളത്ത് 40 സെന്റിലും മംഗലംപാലത്ത് ഒന്നര ഏക്കറിലുമാണ്‌ മുളങ്കാടുകൾ പരിപാലിക്കുന്നത്‌. വടക്കഞ്ചേരി പഞ്ചായത്തിന് പുറമെ ജില്ലാ പഞ്ചായത്ത് ഹരിതകേരളം മിഷൻ, തൊഴിലുറപ്പ് പദ്ധതി, ഹരിതകർമസേന തുടങ്ങിയവരെല്ലാം പരിപാലത്തിന് നേതൃത്വം കൊടുക്കുന്നുണ്ട്. അഞ്ചുമൂർത്തിമംഗലം മൂച്ചിത്തൊടിയിലും മുളങ്കൂട്ടത്തുരുത്ത് ഒരുക്കിയിട്ടുണ്ട്.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home