3 തൊഴിലാളികൾക്ക് ഷോക്കേറ്റു

മണ്ണാർക്കാട്
നിർമാണ ജോലിക്കിടെ മൂന്ന് അതിഥിത്തൊഴിലാളികൾക്ക് ഷോക്കേറ്റു. ടിപ്പുസുൽത്താൻ റോഡിലെ ബാറിൽ ഇന്റർലോക്ക് ചെയ്യുന്പോൾ ലാഡർ എടുത്തുമാറ്റുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. മൂന്നുപേർക്കും പൊള്ളലേറ്റു. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചു. വട്ടന്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.









0 comments