Deshabhimani

അക്ഷയക്ക്‌ ഇനി വീടൊരുക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2026, 12:00 AM | 1 min read

അക്ഷയക്ക്‌ ഇനി വീടൊരുക്കാം

പാലക്കാട്‌

സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണം നേടിയ പനങ്ങാട്ടിരി ആർപിഎംഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനി അക്ഷയക്ക്‌ വീടൊരുക്കാൻ സ്ഥലം വാങ്ങിനൽകി മട്ടാഞ്ചേരി സ്വദേശി മുകേഷ് ജൈൻ. എലവഞ്ചേരി പഞ്ചായത്തിലെ പനങ്ങാട്ടിരിയിൽ ഓലമേഞ്ഞ ഒറ്റമുറി വീട്ടിലാണ് അക്ഷയയും കുടുംബവും താമസിക്കുന്നത്‌. സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ സ്വർണവും 1500 മീറ്ററിൽ വെള്ളിയുമാണ്‌ അക്ഷയ സ്വന്തമാക്കിയത്‌. വിജയാഹ്ലാദത്തിനിടെ പരിശീലകൻ ബിജു വാസുദേവാണ്‌ മാധ്യമങ്ങളോട്‌ വീടിന്റെ ശോച്യാവസ്ഥ പറഞ്ഞത്‌. വാർത്ത കണ്ട്‌ ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്‌ ചെയർമാൻ ബോബി ചെമ്മണ്ണൂർ വീടുവച്ച്‌ നൽകാമെന്ന് വാഗ്‌ദാനം ചെയ്തു. എന്നാൽ നിലവിലെ വീടിന് പട്ടയമില്ലാത്തത്‌ പ്രതിസന്ധിയായി. ഈ ഘട്ടത്തിലാണ് മുകേഷ് ജൈൻ അക്ഷയയുടെ വീടിനോടുചേർന്ന്‌ മൂന്നര സെന്റ്‌ സ്ഥലം വാങ്ങിനൽകിയത്‌. പാലക്കാട്‌ പ്രസ്‌ ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുകേഷ് ജൈൻ അക്ഷയക്കും അമ്മയ്ക്കും ഭൂമിയുടെ രേഖകൾ കൈമാറി. 20,000 രൂപ വിലയുള്ള സ്‌പൈക്ക് ഷൂസും സമ്മാനിച്ചു. അക്ഷയക്ക്‌ സംസ്ഥാന മത്സരത്തിന്‌ ഓടാൻ സ്‌പൈക്ക്‌ നൽകിയ സൃഹൃത്ത്‌ എസ്‌ അതുൽജിത്തിനെയും പരിശീലകൻ ബിജു വാസുദേവനെയും അനുമോദിച്ചു. സ്കൂൾ രക്ഷാധികാരി ആർ കെ പത്മകുമാർ, പ്രധാനാധ്യാപകൻ വാസുദേവൻ, പിടിഎ പ്രസിഡന്റ്‌ ബി അനന്തകൃഷ്ണൻ, പത്മനാഭൻ, ഭാസ്‌കരൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home