സിഐടിയു ജില്ലാ സമ്മേളനം പതാകദിനം ആചരിച്ചു

സിഐടിയു ജില്ലാ സമ്മേളനം
പതാകദിനം ആചരിച്ചു
പാലക്കാട്
സിഐടിയു 16–ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പതാകദിനം ആചരിച്ചു. ജില്ലാ കേന്ദ്രത്തിൽ സിഐടിയു ജില്ലാ ട്രഷറർ ടി കെ നൗഷാദ് പതാക ഉയർത്തി. ജില്ലാ കമ്മിറ്റി അംഗം പി ജി രാംദാസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എ സമീർഖാൻ സ്വാഗതവും -എം ഹരിദാസ് നന്ദിയും പറഞ്ഞു. 12, 13 തീയതികളിൽ പാലക്കാടാണ് സമ്മേളനം. ജില്ല കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്തിയ ദിനാചരണത്തിൽ ഫെഡറേഷൻ സംസ്ഥാന ട്രഷറർ ടി കെ അച്യുതൻ പതാക ഉയർത്തി. യൂണിയൻ പാലക്കാട് ഏരിയ സെക്രട്ടറി പി ലീലാധരൻ അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ സുകുമാരൻ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എം ഹരിദാസ് സ്വാഗതവും പുതുശേരി ഏരിയ സെക്രട്ടറി വി സി ഉദയകുമാർ നന്ദിയും പറഞ്ഞു. കെഎസ്‌ഇബി വർക്കേഴ്സ് അസോസിയേഷൻ പാലക്കാട് ഡിവിഷൻ കമ്മിറ്റി വൈദ്യുതി ഭവൻ വളപ്പിൽ നടത്തിയ ദിനാചരണത്തിൽ അസോസിയേഷൻ സംസ്ഥാന ജോ.സെക്രട്ടറി വി മുരുകൻ പതാക ഉയർത്തി. ഡിവിഷൻ പ്രസിഡന്റ് എച്ച് രമേഷ് അധ്യക്ഷനായി. എസ് ജയേഷ് സ്വാഗതവും സി ദിനേശ് നന്ദിയും പറഞ്ഞു. വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ പാലക്കാട് ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച ദിനാചരണത്തിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എ നന്ദകുമാർ പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ വിശദീകരിച്ചു. ജില്ലാ ട്രഷറർ ബി മോഹൻദാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പ്രശോഭ് സ്വാഗതവും പാലക്കാട് ബ്രാഞ്ച് സെക്രട്ടറി സി അരുൺ നന്ദിയും പറഞ്ഞു. വിവിധ ബ്രാഞ്ചുകളിൽ എ ഷാജി, ശ്രുതി, ശ്രീകാന്ത്, സുനിൽ ബാബു,യുവരാജ്, വിപിൻ, എന്നിവർ പതാക ഉയർത്തി. ചന്ദ്രകലാധരൻ, അധീഷ്, ശ്രീകാന്ത്, സുനിത, സവിത, അനിൽ, മനോജ്, ദിജ്‌ന, ലിബിൻ രശ്മി, അംബിക എന്നിവർ സംസാരിച്ചു.







0 comments