സെൻസസ് ഡ്യൂട്ടി വലഞ്ഞ് അധ്യാപകർ

സെൻസസ് ഡ്യൂട്ടി വലഞ്ഞ് അധ്യാപകർ
പാലക്കാട്
സെൻസസിൽ തട്ടി അധ്യായനം മുടങ്ങുമെന്ന് ആശങ്കയിൽ അധ്യാപകരും വിദ്യാർഥികളും. സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലായി 15,000 അധ്യാപകരാണ് ജില്ലയിലുള്ളത്. ഇതിൽ 7000ന് മുകളിൽ അധ്യാപകരെയാണ് സെൻസസ് ചുമതലയിലേക്ക് നിയോഗിച്ചത്. ജൂലൈ ഒന്ന് മുതൽ 31 വരെയാണ് വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കേണ്ടത്. ഇതിന് മുന്നോടിയായി മൂന്ന് ദിവസത്തെ പരിശീലനം പൂർത്തിയാക്കി. ഒരു വാർഡിലെ 200 വീട് ഉൾക്കൊള്ളുന്ന ഒരു ബ്ലോക്കിലെ വിവരങ്ങളാണ് ഒരാൾ ശേഖരിക്കേണ്ടത്. ഇത് വീടുകളിൽ നേരിട്ടെത്തി ശേഖരിക്കാനാണ് നിർദേശം. 33 ചോദ്യങ്ങൾക്ക് ഉത്തരം രേഖപ്പെടുത്തണം. ഇതിന് ശരാശരി അരമണിക്കൂറോളം വേണം. സ്‌കൂളിൽ പകരം അധ്യാപകരെ നിയമിക്കാത്തതിനാലും ഡ്യൂട്ടി ലീവ് അനുവദിക്കാത്തതിനാലും സ്വന്തമായി ലീവ് എടുത്തോ രാവിലെയോ വൈകിട്ടോ വേണം വിവരങ്ങൾ ശേഖരിക്കാൻ. ബുദ്ധിമുട്ട് അറിയേണ്ടെന്നും സെൻസസ് നന്നായി നടത്തുക മാത്രമാണ് ജോലിയെന്നുമാണ് അധികൃതരുടെ നിലപാട്. പരിശീലനത്തിന് പോയ മൂന്ന് ദിവസത്തിന് അധ്യാപകർക്ക് ഇതുവരെ ഡ്യൂട്ടി ലീവ് നൽകിയിട്ടില്ല. പ്രാധാനാധ്യാപകർക്ക് പിന്നീട് ഇ–മെയിൽ അയക്കുമെന്നാണ് ഒരു ഉദ്യോഗസ്ഥൻ അധ്യാപികയോട് പറഞ്ഞത്. അക്കാദമിക് കലണ്ടർ പ്രകാരം ഓണപരീക്ഷക്ക് മുമ്പ് പാഠങ്ങൾ തീർക്കേണ്ട സമയത്താണ് സെൻസസ് നടക്കുന്നത്. പരിശീലനം നടക്കുന്ന സമയത്ത് ചില എൽപി സ്കൂളുകളിൽ കുട്ടികളെ നിയന്ത്രിക്കാനുള്ള അധ്യാപകർ പോലുമില്ലായിരുന്നു. രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാലുവരെയുള്ള ജോലിക്കുശേഷം അധികഭാരം ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് അധ്യാപകർ പറയുന്നത്. സെന്‍സസ് എന്യൂമറേഷൻ തുടങ്ങി പാലക്കാട് ജില്ലയിൽ സെന്‍സസ് എന്യൂമറേഷന് തുടക്കമായി. ജനങ്ങള്‍ക്ക് 30നകം ചോദ്യാവലി പൂരിപ്പിച്ച് സെന്‍സസിന്റെ ഭാഗമാകാം. ആദ്യദിനം കലക്ടർ കെ സുധീര്‍ അടക്കമുള്ള ഉദ്യോഗസ്ഥർ ഓണ്‍ലൈനായി സെല്‍ഫ് എന്യൂമറേഷന്‍ പൂർത്തിയാക്കി.










0 comments