ad
Deshabhimani

കഞ്ചാവുമായി
യുവാവ് പിടിയില്‍

അബ്ദുൽ റിഷാൽ
വെബ് ഡെസ്ക്

Published on May 22, 2026, 01:18 AM | 1 min read

കോഴിക്കോട്‌

വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ്‌ പിടിയിൽ. ചക്കുംകടവ് നദീനഗർ സ്വദേശി മഹൽകലാലയ വീട്ടിൽ അബ്ദുൽ റിഷാലി (23)നെയാണ്‌ ചേവായൂർ പൊലീസ്‌ അറസ്റ്റുചെയ്തത്‌. പൊലീസ്‌ പട്രോളിങ്ങിനിടെ തടമ്പാട്ടുതാഴത്ത്‌ ദേശീയപാതയിലെ അണ്ടർപാസിന്‌ സമീപത്തുവച്ചാണ്‌ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്‌. അസ്വാഭാവികമായി പെരുമാറുകയും വണ്ടിയുമായി രക്ഷപ്പെടാൻ ശ്രമിക്കുകയുംചെയ്തു. പ്രതിയെ പരിശോധിച്ചപ്പോൾ ബൈക്കിൽ സൂക്ഷിച്ചിരുന്ന ബാഗിൽനിന്ന്‌ 69 ഗ്രാം കഞ്ചാവ്‌ കണ്ടെടുക്കുകയായിരുന്നു. കസബ, പന്നിയങ്കര, ട‍ൗണ്‍, വെള്ളയിൽ സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, മയക്കുമരുന്ന്‌ ഉപയോഗം, വധശ്രമം തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്‌. ചേവായൂർ എസ്‌ഐ ഏലിയാസ്‌, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർ മുനീർ, സിപിഒമാരായ ലിവേശ്‌, ഹോംഗാർഡ്‌ കുര്യാക്കോസ്‌ എന്നിവരാണ്‌ പ്രതിയെ കസ്റ്റഡിയിലെടുത്തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home