വിദ്യാർഥികളുടെ സ്‌നേഹച്ചൂടിലലിഞ്ഞ്

വയോജന ദിനത്തില്‍ കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസില്‍ 'വയോജനങ്ങളോടൊപ്പം ഒരുദിവസം' പരിപാടിക്കെത്തിയ വയനാട് വാഴവറ്റ ജ്യോതി നിവാസിലെ മേരി മത്തായി സ്വീകരിക്കാനെത്തിയ ബാന്‍ഡ് സംഘത്തിലെ വിദ്യാര്‍ഥികളോടൊപ്പം ബാന്‍ഡില്‍ താളംപിടിച്ച് സ്നേഹം പങ്കിട്ടപ്പോള്‍. 80 വയസുകാരിയായ മേരി, ജ്യോതി നിവാസില്‍ നഴ്സായി ജോലിചെയ്ത് പിരിഞ്ഞശേഷവും അന്തേവാസികള്‍ക്കൊപ്പമുള്ള ജീവിതം തുടരുകയാണ്
കോഴിക്കോട്
കരുതലിന്റെ കൈത്താങ്ങായി അന്തേവാസികളായ വയോജനങ്ങൾക്കൊപ്പവും ഭിന്നശേഷിക്കാർക്കൊപ്പവും ഒരുദിനം പങ്കിട്ട് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും. വയനാട്ടിലെ വാഴവറ്റ, ജ്യോതി നിവാസ് അന്തേവാസികളായ വയോജനങ്ങളും ഭിന്നശേഷിക്കാരും മാനസികരോഗ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളായ വയോജനങ്ങളുമാണ് സെന്റ് ജോസഫ്സ് ആംഗ്ലോ -ഇന്ത്യൻ ഗേൾസ് വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമൊപ്പം വയോജനദിനത്തിൽ സ്നേഹവും കരുതലും പങ്കുവച്ചത്.
പിടിഎ പ്രസിഡന്റ് വരുൺ ഭാസ്‌കർ, മാനേജർ സിസ്റ്റർ ജോവിറ്റ, ജോണി പള്ളിത്താഴത്ത്, ജ്യോതി നിവാസ് ഡയടക്ടർ സിസ്‌റ്റർ അഞ്ജലി എന്നിവർ സംസാരിച്ചു. കടൽ കണ്ടും അപ്സര തിയേറ്ററിൽനിന്ന് സിനിമാ പ്രദർശനം കണ്ടുമാണ് സംഘം മടങ്ങിയത്.









0 comments