വിൻഡീസിനെതിരായ മൂന്നാം ഏകദിനം; ഇന്ത്യക്ക് തുടക്കത്തിൽ ബാറ്റിങ് തകർച്ച

കോഹ്‌ലി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി
ന്യൂ ചണ്ഡീഗഢ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ അവസാനം വിവരം ലഭിക്കുമ്പോൾ 7 ഓവറിൽ 21 റൺസിന് 2 വിക്കറ്റ് എന്ന നിലയിലാണ്.
ശുഭ്മൻ ഗില്ലിനെയും വിരാട് കോഹ്‌ലിയെയും ജയ്ഡൻ സീൽസ് പുറത്താക്കി. ഗിൽ ആറു പന്തിൽ ഒരു റൺസെടുത്ത് പുറത്തായപ്പോൾ, കോഹ്‌ലി നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങി.
നിലവിൽ രോഹിത് ശർമ്മ 16 റൺസുമായും റുതുരാജ് ഗെയ്ക്‌വാദ് 5 റൺസുമായും ക്രീസിലുണ്ട്. സീൽസ് 3.2 ഓവറിൽ എട്ട് റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.








0 comments