Deshabhimani

ഗ്യാനേഷ് കുമാറിനെ
കുറ്റവിചാരണചെയ്യുക

a
വെബ് ഡെസ്ക്

Published on Oct 14, 2026, 12:45 AM | 1 min read

കുന്നമംഗലം

ജനറൽ വർക്കേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ ജനറൽബോഡി യോഗം സരോജ് ഭവനിൽ സംസ്ഥാന സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌ കുമാറിനെ കുറ്റവിചാരണ ചെയ്യണമെന്നും കേന്ദ്ര കേരള സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ടി വിശ്വനാഥൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ഇ വിനോദ് കുമാർ സംസാരിച്ചു. എ ഡാനിയ സ്വാഗതവും വൈ മാധവപ്രസാദ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home